പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ടെക് മഹീന്ദ്രയ്ക്ക് സിഎല്‍ബി അനുമതി നല്‍കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടെക് മഹീന്ദ്രയ്ക്ക് സിഎല്‍ബി അനുമതി നല്‍കി
PROPRO
സത്യം കമ്പ്യൂ‍ട്ടര്‍ സര്‍വീസസ് ഏറ്റെടുക്കാന്‍ ടെക് മഹീന്ദ്രയ്ക്ക് കമ്പനി നിയമ ബോര്‍ഡ് അനുമതി നല്‍കി. ഏപ്രില്‍ 21നകം 1,756 കോടി രൂപയുടെ നിക്ഷേപം നടത്താനും നിയമബോര്‍ഡ് ടെക് മഹീന്ദ്രയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സത്യത്തിന്‍റെ 31 ശതമാനം ഓഹരികളാണ് ടെക് മഹീന്ദ്ര ഏറ്റെടുത്തത്. നിക്ഷേപം നടത്തിയതിന് ശേഷം സത്യം ബോര്‍ഡില്‍ നാല് ഡയറക്ടര്‍മാരെ നിയമിക്കാനും നിയമബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ടെക് മഹീന്ദ്രയുടെ ഉപവിഭാഗമായ വെഞ്ചുര്‍ബേ കണ്‍സള്‍ട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും സത്യത്തില്‍ നിക്ഷേപം നടത്തുക. സത്യത്തിന്‍റെ 48 രൂപ വിലയുള്ള 30,27,64,327 ഓഹരികളാണ് വെഞ്ചുര്‍ബേ സ്വന്തമാക്കുക.

വില്‍പന നടന്നെങ്കിലും കമ്പനി ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമിച്ച ആറ് ഡയറക്ടര്‍മാര്‍ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് സിഎല്‍ബി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് സ്പൈസ് ഗ്രൂപ്പ്, എല്‍ ആന്‍ഡ് ടി എന്നിവയെ പിന്തള്ളി ടെക് മഹീന്ദ്ര സത്യം ഏറ്റെടുത്തത്. അതേസമയം എല്‍ ആന്‍ഡ് ടിക്ക് ഇതിനകം തന്നെ സത്യത്തില്‍ 12 ശതമാനം ഓഹരികളുണ്ട്.

കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബിരാമലിംഗ രാജുവിന്‍റെ ജനുവരി ഏഴിലെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലാവുന്നത്. സര്‍ക്കാരിന്‍റെയും ഓഡിറ്റര്‍മാരുടെയും സമയോചിത ഇടപെടലാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കമ്പനിയെ രക്ഷിച്ചത്.

 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നാണയപ്പെരുപ്പം 0.18 ശതമാനമായി കുറഞ്ഞു
ഇന്‍ഫിക്കും വരുമാനം കുറയുന്നു
രൂപയുടെ മൂല്യം ഉയര്‍ന്നു
ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു
വിമാന ഇന്ധന വില വീണ്ടും ഉയര്‍ന്നു
ആഭ്യന്തര വ്യോമഗതാഗതം പ്രതിസന്ധിയില്‍