യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ ഉയര്‍ച്ച. 14 പൈസയുടെ ഉയര്‍ച്ചയാണ് വ്യാഴാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണികളിലേക്കുള്ള വിദേശ മൂലധന നിക്ഷേപം ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് നേട്ടമായത്. ഏതാനും വിദേശ കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യത്തില്‍ നേരിയ ഇടിവ് സംഭവിച്ചതും രൂപയുടെ മൂല്യമുയരാന്‍ കാരണമായി.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 49.88 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച 16 പൈസ ഉയര്‍ന്ന് ഡോളറിന് 50.02/03 എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. ദു:ഖ വെള്ളി പ്രമാണിച്ച് വെള്ളിയാഴ്ച ഫോറെക്സ് വിപണി അവധിയായിരുന്നു.
ഏഷ്യന്‍ വിപണികളില്‍ പൊതുവെ ഉണര്‍വ് അനുഭവപ്പെടുന്നത് രൂപയ്ക്ക് ഗുണം ചെയ്തു. മുംബൈ വിപണി 0.57 ശതമാനം ഉയര്‍ച്ചയിലാണ് കഴിഞ്ഞ സെഷനില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ആരംഭ വിപണിയിലും നൂറിലധികം പോയന്‍റിന്‍റെ ഉയര്‍ച്ചയാണ് ബിഎസ്ഇയില്‍ പ്രകടമാണ്. ഹാങ്സെംഗ് വിപണിയില്‍ മൂന്ന് ശതമാനത്തിന്‍റെയും നിക്കിയില്‍ 0.10 ശതമാനത്തിന്‍റെയും ഉയര്‍ച്ചയാണ് ഇന്ന് ആരംഭ വിപണിയില്‍ അനുഭവപ്പെടുന്നത്.
|