പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > സത്യം: സിബിഐ സെബിയുടെ മൊഴിയെടുത്തു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സത്യം: സിബിഐ സെബിയുടെ മൊഴിയെടുത്തു
സത്യം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ മാര്‍ക്കറ്റിംഗ് റഗുലേറ്ററിംഗ് ഏജന്‍സിയായ സെബിയുടെ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തു. സത്യത്തിന്‍റെ ഇടപാടുകള്‍ സംബന്ധിച്ച് സെബിയുടെ കൈവശമുള്ള പ്രമാണങ്ങള്‍ സിബിഐ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചു.

പ്രമുഖ സാമ്പത്തിക മാനേജ്മെന്‍റ് ഉദ്യോഗസ്ഥരില്‍ നിന്നും ഉപദേഷ്ടൃ സംരംഭമായ ഡി എസ് പി മെറില്‍ ലിഞ്ചിലെ ഉദ്യോഗസ്ഥരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. ബി രാമലിംഗ രാജു ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോഴാണ് ഉപദേശക സ്ഥാപനമായി ഡി എസ് പി മെറില്‍ ലിഞ്ചിനെ നിയമിച്ചത്. എന്നാല്‍ സത്യം അഴിമതിക്കഥ പുറത്തുവന്ന ഉടനെത്തന്നെ ഡി എസ് പി മെറില്‍ ലിഞ്ച് സത്യവുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ചിരുന്നു.

മുംബൈ ഓഹരി വിപണിയിലും ദേശീയ ഓഹരി വിപണിയിലുമുള്ള സത്യത്തിന്‍റെ ഇടപാടുകള്‍ പരിശോധിക്കാനാണ് സിബിഐ ശ്രമിക്കുന്നത്. അന്വേഷണത്തില്‍ രാമലിംഗ രാജു, സഹോദരന്‍ രാമരാജു, കമ്പനി മുന്‍ സിഎഫ്ഒ വദ്ലാമണി ശ്രീനിവാസ് തുടങ്ങിയവര്‍ക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഏഷ്യന്‍ വിപണിയില്‍ എണ്ണവില ഇടിഞ്ഞു
സത്യം ബോര്‍ഡ് യോഗം ഇന്ന്
ഇന്ത്യയില്‍ മാന്ദ്യം തുടരും: ഒഇസിഡി
മിത്തല്‍ ഏറ്റവും സമ്പന്നനായ സോക്കര്‍ ക്ലബ് ഉടമ
പത്ത് കമ്പനികളുടെ നേട്ടം 33,000 കോടി
എസ്ബിഐ വായ്പാ നിരക്ക് കുറച്ചു