പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ഏഷ്യന്‍ വിപണിയില്‍ എണ്ണവില ഇടിഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഏഷ്യന്‍ വിപണിയില്‍ എണ്ണവില ഇടിഞ്ഞു
ഏഷ്യന്‍ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ വിപണിയില്‍ മെയിലെ വിതരണത്തിനുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ 46 സെന്‍റ് ഇടിഞ്ഞ് ബാരലിന് 51.78 ഡോളറിലെത്തി. മെയിലെ വിതരണത്തിനുള്ള ബ്രെന്‍റ് നോര്‍ത്ത് ക്രൂഡിന്‍റെ വില ബാരലിന് 11 സെന്‍റ് കുറഞ്ഞ് 53.95 ഡോളറായി.

വ്യാഴാഴ്ച കാര്യമായ മുന്നേറ്റം പ്രകടമായതിന് ശേഷമാണ് എണ്ണ വില ഇടിഞ്ഞത്. ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് വെള്ളിയാഴ്ച എണ്ണ ഓഹരി വിപണികള്‍ അവധിയായിരുന്നു. ആഗോള സാമ്പത്തിക വിപണികളില്‍ മാന്ദ്യം തുടരുമെന്ന സൂചനകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. മെയിലെ വിതരണത്തിനുള്ള കരാര്‍ ബുധനാഴ്ച അവസാനിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. അതേസമയം എണ്ണ വില ബാരലിന് 70 - 80 ഡോളര്‍ എന്ന നിരക്കിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ഒപെക് ശ്രമമാരംഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യയില്‍ മാന്ദ്യം തുടരും: ഒഇസിഡി
മിത്തല്‍ ഏറ്റവും സമ്പന്നനായ സോക്കര്‍ ക്ലബ് ഉടമ
പത്ത് കമ്പനികളുടെ നേട്ടം 33,000 കോടി
എസ്ബിഐ വായ്പാ നിരക്ക് കുറച്ചു
ഇവിഎമ്മിനായി ആറ് രാഷ്ട്രങ്ങള്‍ ബെലിനെ സമീപിച്ചു
ഇന്ത്യ വളര്‍ച്ചയുടെ നെടുംതൂണ്: എസ് സി