പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ഇന്ത്യയില്‍ മാന്ദ്യം തുടരും: ഒഇസിഡി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയില്‍ മാന്ദ്യം തുടരും: ഒഇസിഡി
രാജ്യത്ത് സാമ്പത്തിക മാന്ദ്യം ശക്തമായിത്തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക സഹകരണ വികസന സംഘടന (ഒഇസിഡി) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ അഭിപ്രായം പ്രകടിപ്പിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച അളക്കുന്ന സംഘടനയുടെ കംപോസിറ്റ് ലീഡിംഗ് ഇന്‍ഡികേറ്റര്‍ (സിഎല്‍ഐ) സൂചിക ഫെബ്രുവരിയില്‍ തൊട്ട് മുന്‍ മാസത്തെ അപേക്ഷിച്ച് 0.8 പോയന്‍റിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഈ മാസത്തെ അപേക്ഷിച്ച് 10.1 പോയന്‍റിന്‍റെ ഇടിവാണ് 2009 ഫെബ്രുവരിയില്‍ നേരിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മാന്ദ്യം തുടരാനുള്ള സാധ്യതയെക്കുറിച്ച് സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

യുഎസ്, യുകെ, ജപ്പാന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ വന്‍ സാമ്പത്തിക രാജ്യങ്ങളിലും മാന്ദ്യം തുടരുമെന്ന് ഒഇസിഡി അഭിപ്രായപ്പെടുന്നുണ്ട്. സംഘടനയുടെ സിഎല്‍ഐ സൂചിക കുറഞ്ഞ് 100ല്‍ താഴെയെത്തുമ്പോഴാണ് ഒരു രാജ്യത്ത് മാന്ദ്യം എന്ന അവസ്ഥ സംജാതമാകുന്നത്. ഇന്ത്യയില്‍ സൂചിക ഫെബ്രുവരിയില്‍ 91.9 പോയന്‍റും ജനുവരിയില്‍ 92.7 പോയന്‍റുമാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മിത്തല്‍ ഏറ്റവും സമ്പന്നനായ സോക്കര്‍ ക്ലബ് ഉടമ
പത്ത് കമ്പനികളുടെ നേട്ടം 33,000 കോടി
എസ്ബിഐ വായ്പാ നിരക്ക് കുറച്ചു
ഇവിഎമ്മിനായി ആറ് രാഷ്ട്രങ്ങള്‍ ബെലിനെ സമീപിച്ചു
ഇന്ത്യ വളര്‍ച്ചയുടെ നെടുംതൂണ്: എസ് സി
ഹോംഗ്കോങില്‍ പിഎന്‍ബി ബ്രാഞ്ച്