പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > പഞ്ചാബില്‍ 82 ആര്‍കോം സ്റ്റോറുകള്‍ കൂടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പഞ്ചാബില്‍ 82 ആര്‍കോം സ്റ്റോറുകള്‍ കൂടി
പഞ്ചാബില്‍ 82 പുതിയ മൊബൈല്‍ സ്റ്റോറുകള്‍ തുറക്കാന്‍ അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചു. കമ്പനി വിപുലീകരണത്തിന്‍റെ ഭാഗമായാണിത്.

നിലവില്‍ സംസ്ഥാനത്ത് 56 സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. അമൃത്സര്‍, ഭാട്ടിന്‍ഡ, ചാണ്ഢിഗഡ്, ജലന്ധര്‍,ലുധിയാന, പാടിയാല തുടങ്ങിയ ജില്ലകളിലേക്കുകൂടി പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആഗോള നിലവാരത്തിലുള്ള ആശയ വിനിമയ സൌകര്യം ലഭ്യമാക്കുകയാണ് ആര്‍കോം ലക് ഷ്യമിടുന്നതെന്ന് കമ്പനിയുടെ റീജിയണല്‍ മാനേജര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.

സിഡിഎംഎയിലും ജിഎസ്എമ്മിലും ഉള്ള പ്രീപെയിഡ് പോസ്റ്റ്പെയിഡ് സേവനങ്ങള്‍ ഈ സ്റ്റോറുകളില്‍ ലഭ്യമാകും. രാജ്പുര, ബുദയില്‍, ദെരാബസി എന്നിവിടങ്ങളില്‍ കമ്പനി ഈയിടെ മൂന്ന് മൊബൈല്‍ സ്റ്റോറുകള്‍ തുറന്നിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സത്യം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ഐഎംഎഫിലെ കരുതല്‍ തുക ഇന്ത്യ ഉയര്‍ത്തി
സത്യം വില്‍പന പെരുപ്പിച്ചു കാണിച്ചു
ഓഡിറ്റര്‍മാരുടെ ഹര്‍ജി നാളെ പരിഗണിക്കും
ഈ വര്‍ഷം 7.3 ശതമാനം ശമ്പള വര്‍ദ്ധന
ടാറ്റ വിറ്റത് 51,000 നാനൊ ബുക്കിംഗ് ഫോമുകള്‍