തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ആഭ്യന്തര വിദേശ ഓഹരി വിപണികള്‍ മികച്ച പ്രകടനം തുടര്‍ന്നതോടെ രാജ്യത്തെ 10 വമ്പന്‍ കമ്പനികള്‍ 42300 കോടി രൂപയുടെ അധിക നേട്ടമുണ്ടാക്കി. ഇതില്‍ പകുതിയലധികവും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റേതാണ്.പത്ത് കമ്പനികളുടെയും വിപണി മൂലധനം 11,57,958 കോടി രൂപയായാണ് ഉയര്‍ന്നത്.
കഴിഞ്ഞ ആഴ്ച ഇത് 11,15,658 കോടി രൂപയായിരുന്നു. കൃഷ്ണ-ഗോദാവരി എണ്ണപ്പാടങ്ങളില്‍ നിന്‍ ഉല്‍പ്പാദനം തുടങ്ങിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാനായത്. വിപണി മൂലധനത്തിലേക്ക് 18,020 കോടി രൂപ കൂടി കൂട്ടിച്ചേര്‍ത്ത റിലയന്‍സ് ആകെ വിപണി മൂലധനം 2,61,644 കോടിയാക്കി ഉയര്‍ത്തി. കഴിഞ്ഞ ആഴ്ച ഇത് 2,43,624 കോടി രൂപയായിരുന്നു.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കഴിഞ്ഞ ആഴ്ച ഏഴു ശതമാനം ഉയര്‍ന്ന് 1662.50 രൂപയിലെത്തിയിരുന്നു.
പൊതുമേഖല സ്ഥാപനമായ ഒഎന്‍ജിസി 13,347 കോടിയുടെ അധിക നേട്ടമാണ് കഴിഞ്ഞ ആഴ്ച ഉണ്ടാക്കിയത്. ഒഎന്‍ജിസി പട്ടികയില്‍ രണ്ടം സ്ഥാനത്ത് തുടരുകയാണ്. 1,86,167 കോടി രൂപയായാണ് കമ്പനിയുടെ വിപണി മൂലധനം ഉയര്‍ന്നത്.
എന്‍ടിപിസിയുടെ വിപണി മൂലധനം 1,360 കോടി ഉയര്‍ന്ന് 1,51,469 കോടി രൂപയായി.എന്നാല്‍ മികച്ച വാര്‍ഷിക ഫലങ്ങള്‍ക്കിടയിലും ഭെല്ലിന്‍റെ വിപണി മൂലധനം 957 കോടി ഇടിഞ്ഞ് 74,987 രൂപയായി. ആറാം സ്ഥാനത്താണ് ഭെല്‍ ഇപ്പോള്‍.ഭാരതി എയര്‍ടെല്ലിന്‍റെ മൂലധനം 3,085 കോടിയും ഐടി സംരംഭമായ ഇന്‍ഫോസിസിന്‍റെ വിപണി മൂലധനം 4,219 കോടി രൂപയായും ഉയര്‍ന്നു. എംഎംടിസി 1,999 കോടി രൂപയുടെ നേട്ടമുണ്ടാക്കിയപ്പോള്‍ രാജ്യത്തെ എറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ 1,270 കോടി രൂപയുടെ നേട്ടം കൊയ്തു.
ആദ്യ പത്തിലുള്ള കമ്പനികള്‍ക്ക് പുറമെ ഐസിഐസിഐ ബാങ്ക് 2,778 കോടി രൂപയും എച്ച് ഡി എഫ് സി ബാങ്ക് 1,623 കോടി രൂപയും നേട്ടമുണ്ടാക്കി |