പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ചരിത്രം കുറിച്ച് റിലയന്‍സ്‌ വാതക ഉത്‌പാദനം തുടങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചരിത്രം കുറിച്ച് റിലയന്‍സ്‌ വാതക ഉത്‌പാദനം തുടങ്ങി
ആന്ധ്രയുടെ കിഴക്കന്‍ തീരദേശമേഖലയിലെ കൃഷ്‌ണ-ഗോദാവരി തടത്തില്‍ (കെ ജി ഡി 6) നിന്ന്‌ പ്രകൃതിവാതകം കരയിലെത്തിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചരിത്രം കുറിച്ചു. കൃഷ്ണ-ഗോദാവരി ആഴക്കടലില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഉല്‍പ്പാദനം തുടങ്ങിയത്.

13-14 മണിക്കൂറിനുള്ളില്‍ പ്രകൃതിവാതകം ആന്ധ്രയിലെ കാക്കിനാഡ ജില്ലയിയിലെ ഗാഡിമോഗ റിഫൈനറിയില്‍ എത്തിച്ചാണ് എണ്ണ ഖനന മേഖലയില്‍ റിലയന്‍സ് പുതിയ ചരിത്രമെഴുതിയത്.

2002ലാണ് ആന്ധ്രയുടെ കിഴക്കന്‍ തീരദേശമേഖലയിലെ കൃഷ്‌ണ-ഗോദാവരി തടത്തില്‍ റിലയന്‍സ് വന്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് കുറഞ്ഞത് ഒമ്പതു വര്‍ഷത്തെയെങ്കിലും കഠിന പ്രയത്നം കൊണ്ടുമാത്രമേ പ്രകൃതിവാതകം കരയിലെത്തിക്കാന്‍ കഴിയൂ എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് എഴു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച് റിലയന്‍സ് ചരിത്രം കുറിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഇത് പുതിയ റെക്കോര്‍ഡാണ്.

പ്രകൃതിവാതക ഉല്‍പ്പാദനം ആരംഭിച്ചതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് വക്താവ് അറിയിച്ചുവെങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

കെ ജി ഡി 6 എണ്ണപ്പാടത്തെ എട്ട്‌ കിണറുകളില്‍നിന്നാണ്‌ തുടക്കത്തില്‍ റിലയന്‍സ്‌ പ്രകൃതിവാതകം ഉത്‌പാദിപ്പിക്കുക. സര്‍ക്കാറുമായി ചര്‍ച്ചയ്‌ക്കുശേഷം പ്രകൃതിവാതകം വാങ്ങുന്ന കമ്പനികളുടെ പട്ടിക റിലയന്‍സ്‌ വൈകാതെ തയ്യാറാക്കും. ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ ക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന വന്‍ പ്രകൃതിവാതക നിക്ഷേപാണ് കൃഷ്ണ-ഗോദാവരി തടത്തിലുള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രൂപയുടെ മൂല്യം 38 പൈസ ഉയര്‍ന്നു
എണ്ണ വിലയില്‍ നേരിയ ഉയര്‍ച്ച
കയറ്റുമതിയില്‍ 21.7 ശതമാനം ഇടിവ്
മാരുതി 800 ഉം ഒമ്നിയും വിടചൊല്ലുന്നു
യമഹ മോട്ടോര്‍സ് വില്‍പ്പന ഉയര്‍ന്നു
കോര്‍പറേഷന്‍ ബാങ്ക് പലിശനിരക്ക് കുറച്ചു