പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > എണ്ണ വില വീണ്ടും ഇടിഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എണ്ണ വില വീണ്ടും ഇടിഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. ന്യൂയോര്‍ക്ക് മെര്‍ക്കന്‍റൈല്‍ വിപണിയില്‍ മെയിലെ വിതരണത്തിനുള്ള ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ 1.17 ഡോളര്‍ കുറഞ്ഞ് ബാരലിന് 48.49 ഡോളറിലെത്തി. മെയിലെ വിതരണത്തിനുള്ള ബ്രെന്‍റ് നോര്‍ത്ത് ക്രൂഡിന്‍റെ വില ബാരലിന് 1.13 ഡോളര്‍ ഇടിഞ്ഞ് 48.10 ഡോളറായി.

ആഗോള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള ലോക നേതാക്കള്‍ സമ്മളിക്കുന്ന ലണ്ടനിലെ ജി-20 ഉച്ചകോടിയിലും പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള നിര്‍ദേങ്ങളൊന്നുമുണ്ടാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളസ് സര്‍ക്കോസിയുടെ പ്രസ്താവനയും എണ്ണവിലയിടിവിന് കാരണമായി.

രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയില്‍ ലോക സമ്പദ് വളര്‍ച്ച 1.7 ശതമാനമായി ചുരുങ്ങുമെന്ന ലോക ബാങ്ക് റിപ്പോര്‍ട്ടും എണ്ണവിലയെ സ്വാധീനിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിമാന ഇന്ധന വില ഉയര്‍ത്തി
ക്രെഡിറ്റ്‌ കാര്‍ഡുമായി എല്‍ഐസി
ഇനി എല്ലാ എടിഎമ്മും ഒരുപോലെ
പ്രതിരോധാത്മക സമീപനത്തിനെതിരെ മന്‍മോഹന്‍
റിലയന്‍സിന് ഇരു പ്ലാറ്റ്ഫോമുകളിലും പ്രവര്‍ത്തിക്കാം
ഇന്ത്യയുടെ വളര്‍ച്ച 5 ശതമാനമാകും: എഡിബി