പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > വി ഗാര്‍ഡ് പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വി ഗാര്‍ഡ് പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ചു
മുംബൈ-പുനെ ഹൈവെയില്‍ സ്ഥാപിക്കാനിരുന്ന അമ്യൂസ്‌മെന്‍റ് പാര്‍ക്ക് പദ്ധതി വി ഗാര്‍ഡ്‌ ഉപേക്ഷിച്ചു. 200 കോടി ചെലവില്‍ കൊച്ചി വീഗാലാന്‍ഡ് മാതൃകയിലാണ് അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നത്.

വി ഗാര്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
120 ഏക്കര്‍ ഭൂമിയില്‍ പദ്ധതി സ്ഥാപിക്കാനായിരുന്നു ഉദ്ദേശ്യം. ഇതിനായി 50 ഏക്കര്‍ഭൂമി ആദ്യഘട്ടത്തില്‍ വാങ്ങുകയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ ഭൂമിവില കുതിച്ചുയര്‍ന്നതോടെ ബാക്കി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രശ്‌നമുണ്ടാവുകയായിരുന്നു. കാര്‍ഷികഭൂമി വ്യാവസായിക ആവശ്യത്തിനായി മാറ്റുന്നതിലും തടസ്സങ്ങളുണ്ടായതായി മിഥുന്‍ പറഞ്ഞു.

അതേസമയം, ചെന്നൈയില്‍ അമ്യൂസ്മെന്‍റ് പാര്‍ക്ക് സ്ഥാപിക്കാനുള്ള സാ‍ധ്യത മിഥുന്‍ തള്ളിക്കളഞ്ഞു. ബാംഗ്ലൂരില്‍ ‘വണ്ടര്‍ലാ’ എന്ന പേരില്‍ കമ്പനിയ്ക്ക് ഒരു അമ്യൂസ്മെന്‍റ് പാര്‍ക്കുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജപ്പാന്‍റെ കയറ്റുമതി 50% ഇടിഞ്ഞു
ഫോര്‍ഡ് ഐകോണ്‍ വില ഉയര്‍ത്തുന്നു
ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറയും
ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടും
സ്പൈസ് ഗ്രൂപ്പ് പിന്‍മാറുന്നു
രൂപയുടെ മൂല്യം ഇടിഞ്ഞു