പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ഫോര്‍ഡ് ഐകോണ്‍ വില ഉയര്‍ത്തുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫോര്‍ഡ് ഐകോണ്‍ വില ഉയര്‍ത്തുന്നു
ഫോര്‍ഡ് ഇന്ത്യ അടുത്തിടെ വിപണിയിലിറക്കിയ സിഡാന്‍ ഐകോണ്‍ കാറിന്‍റെ വില ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചു. ഏപ്രില്‍ മുതല്‍ വിലയില്‍ 1.5 ശതമാനത്തിന്‍റെ ഉയര്‍ച്ച വരുത്താനാണ് കമ്പനി തയ്യാറെടുക്കുന്നത്.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് വില ഉയര്‍ത്താന്‍ കാരണമായതെന്ന് ഫോര്‍ഡ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടര്‍ നിഗേല്‍ വാര്‍ക്ക് അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചതെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 50.70 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. നിര്‍മ്മാണ ഘടകങ്ങളുടെ വിലയില്‍ കാര്യമായ വര്‍ദ്ധന വന്നതും വില ഉയര്‍ത്താന്‍ കാരണമായതായി വാര്‍ക്ക് പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് സിഡാന്‍ ഐകൊണ്‍ ഫോര്‍ഡ് ഇന്ത്യന്‍ വിപണിയിലിറക്കിയത്. ഡീസല്‍ മോഡലിന് 5.19 ലക്ഷം രൂപയും പെട്രോള്‍ മോഡലിന് 4.59 ലക്ഷം രൂപയുമാണ് നിലവിലെ വില. അതേസമയം ഫോര്‍ഡിന്‍റെ മറ്റ് മോഡലുകളുടെ വിലയില്‍ വര്‍ദ്ധനവ് വരുത്താന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വാര്‍ക് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറയും
ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടും
സ്പൈസ് ഗ്രൂപ്പ് പിന്‍മാറുന്നു
രൂപയുടെ മൂല്യം ഇടിഞ്ഞു
മാന്ദ്യം ഉടന്‍ മറികടക്കാനാകും: ഒബാമ
എയര്‍ബസ്‌ ഇന്ത്യയില്‍ നിക്ഷേപമിറക്കും