പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > സ്പൈസ് ഗ്രൂപ്പ് പിന്‍മാറുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്പൈസ് ഗ്രൂപ്പ് പിന്‍മാറുന്നു
സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറാന്‍ സ്പൈസ് ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സത്യം ബോര്‍ഡ് മുന്നോട്ട് വച്ച നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് സ്പൈസ് പിന്‍മാറുന്നത്.

സത്യം ബോര്‍ഡിന്‍റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സ്പൈസ് ഗ്രൂപ്പ് ചെയര്‍മാന്‍ ബികെ മോഡി പറഞ്ഞു. ഇത് സംബന്ധിച്ച് ബോര്‍ഡ് അംഗങ്ങളുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തുമെന്നും അതിന് ശേഷം അവസാന തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സത്യം ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് മറ്റൊരു സംരംഭമായ ഐഗേറ്റും പിന്‍മാറിയതായറിയുന്നു. സത്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും സാമ്പത്തിക ഭദ്രത സംബന്ധിച്ചും ബോര്‍ഡില്‍ നിന്ന് വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാതിരുന്നതാണ് പിന്‍മാറാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രൂപയുടെ മൂല്യം ഇടിഞ്ഞു
മാന്ദ്യം ഉടന്‍ മറികടക്കാനാകും: ഒബാമ
എയര്‍ബസ്‌ ഇന്ത്യയില്‍ നിക്ഷേപമിറക്കും
സ്വര്‍ണ്ണ വില ഇടിഞ്ഞു
സാമ്പത്തികരംഗം ഉടന്‍ മെച്ചപ്പെടുമെന്ന് സിംഗ്
വിമാനക്കമ്പനികള്‍ നഷ്ടത്തിലേക്ക്