പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > രാജ്യത്തെ ജര്‍മ്മന്‍ നിക്ഷേപം ഇടിയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജ്യത്തെ ജര്‍മ്മന്‍ നിക്ഷേപം ഇടിയും
ആഗോള സാമ്പത്തിക മാന്ദ്യം യൂ‍റോപ്പിലും അമേരിക്കയിലും രൂക്ഷമായി തുടരുന്നതിനാല്‍ രാജ്യത്തെ ജര്‍മ്മന്‍ നിക്ഷേപത്തില്‍ 15 മുതല്‍ 20 ശതമാനം വരെ ഇടിവ് നേരിടും. ജര്‍മ്മന്‍ ഫോറിന്‍ ട്രേഡ് സപ്പോര്‍ട്ട് ഡയറക്ടര്‍ ക്രിസ്റ്റഫ് വോള്‍ക്കര്‍ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2007 കലണ്ടര്‍ വര്‍ഷം ഇന്ത്യയിലെ ജര്‍മ്മന്‍ നിക്ഷേപം 2.5 ബില്യണ്‍ യൂറോ ആയിരുന്നു. 2008ല്‍ ഇത് മൂന്ന് ബില്യണ്‍ യൂറോ ആയി ഉയര്‍ന്നു. വോക്സ് വാഗന്‍, ഡെയിമലര്‍ക്രിസ്ലര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിനെത്തുടര്‍ന്നാ‍ണിത്. അതേസമയം സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് കമ്പനികളെല്ലാം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിനാല്‍ 2009ല്‍ നിക്ഷേപം കാര്യമായി കുറയുമെന്നും വോള്‍ക്കര്‍ വിലയിരുത്തി.

എങ്കിലും ഇന്ത്യയുടെ വളര്‍ച്ച ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന തലത്തിലായതിനാല്‍ നൂറ്റി അമ്പതോളം ജര്‍മ്മന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതായും വോള്‍ക്കര്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വാര്‍ട്ടണ്‍ ഇന്ത്യ ഫോറം 21ന്
വാഷിംഗ്ടണ്‍ പോസ്റ്റ് ബിസിനസ് സെക്ഷന്‍ നിര്‍ത്തുന്നു
സത്യം വില്‍പന ബറൂച്ചയുടെ മേല്‍നോട്ടത്തില്‍
വളര്‍ച്ച ആറ് ശതമാനമാകും: എസ് ആന്‍ഡ് പി
ജപ്പാന്‍ പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നു
തൊഴില്‍ നഷ്ടക്കഥയുമായി കെമിക്കല്‍സ്