പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > വിദേശ നിക്ഷേപ നിയമത്തില്‍ ഇളവ് വരുത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിദേശ നിക്ഷേപ നിയമത്തില്‍ ഇളവ് വരുത്തി
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. കേന്ദ്ര മന്ത്രി സഭയുടെ ധനകാര്യ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.

വിദേശ കമ്പനികള്‍ക്ക് ഇന്ത്യയിലെ സംയുക്ത സംരഭങ്ങളില്‍ ഓഹരി പങ്കാളിത്തം കൂട്ടുന്നതിനും രാജ്യത്തെ വിദേശ നിക്ഷേപം കൂട്ടുന്നതിനും ഇതിലൂടെ സാധിക്കും. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സംയുക്ത സംരഭങ്ങള്‍ വഴി നടത്തുന്ന വിദേശ നിക്ഷേപത്തിന് ഇനി ഉയര്‍ന്ന പരിധി ഉണ്ടാവില്ല. അതേസമയം വിദേശ നിക്ഷേപ പ്രോല്‍‌സാഹന ബോര്‍ഡിന്‍റെ അനുമതിയോട് കൂടി മാത്രമേ ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥാവകാശം മാറ്റാന്‍ സാധിക്കുകയുള്ളൂ‍.

പരോക്ഷ വിദേശ നിക്ഷേപം, വിദേശ നിക്ഷേപത്തിന്‍റെ പരിധി കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തുകയില്ല. അതിനാല്‍ നിലവിലെ 74 ശതമാനം പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ വിദേശ കമ്പനികള്‍ക്ക് സാധിക്കും. നിയമം കൂടുതല്‍ സുതാര്യവും ലളിതവുമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്‍ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്വര്‍ണ വില കുതിക്കുന്നു
സത്യം ബോര്‍ഡ് യോഗം ഇന്ന്
ദിവസവും ആറായിരം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു
റോയല്‍ ബാങ്കില്‍ പിരിച്ചു വിടല്‍
പുതിയ കരാറുകള്‍ ലഭിക്കുന്നതായി സത്യം
ജി എം 10,000 പേരെ പിരിച്ചു വിടുന്നു