സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിലെ 7,800 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്സ് വിഭാഗം സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്‍മാന്‍ എന്‍ബി സിംഗ് അറിയിച്ചതാണിത്. സത്യം കേസില്‍ ഉണ്ടായി എന്ന് പറയപ്പെടുന്ന ബിനാമി ഇടപാടുകളെക്കുറിച്ചും ടിഡിഎസുകളെക്കുറിച്ചും ഐ-ടി വിഭാഗം വിശദമായ അന്വേഷണം നടത്തും.
മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജുവിന്‍റെ സ്വത്തിടപാടുകളെക്കുറിച്ചും അന്വേഷിക്കും. എന്നാല്‍ അന്വേഷണത്തിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് സിംഗ് പറഞ്ഞു. ഇതിനകം തന്നെ ആന്ധ്ര പ്രദേശ് പൊലീസും സെബിയും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഒഫീസും അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌എഫ്‌ഐഒയ്ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഏജന്‍സിയ്ക്ക് ഇതുവരെ രജുവിനെയൊ കൂടെയുള്ളവരെയോ ചോദ്യം ചെയ്യാനായിട്ടില്ല. രാജുവിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നഅവശ്യപ്പെട്ട് സെബി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും സെബിയുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല.
7800 കോടി രൂപയുടെ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ജനുവരി ഒമ്പതിന് രാമലിംഗ രാജുവിനേയും സഹോദരന്‍ രാമരാജുവിനേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരേയും ജനുവരി 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഐപിസി 120 ബി (ഗൂഢാലോചന), 420 (വഞ്ചന), 409 (വിശ്വാസ വഞ്ചന), 468 (കള്ളപ്രമാണമുണ്ടാക്കല്‍), 471 (വ്യാജ രേഖ ചമയ്ക്കല്‍) എന്നീ വകുപ്പുകളാണ് ഇരുവക്കുംമേല്‍ ചുമത്തിയിട്ടുള്ളത്. |