പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > സഹായ പാക്കേജിനായി സി‌പി‌എം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സഹായ പാക്കേജിനായി സി‌പി‌എം
അടിസ്ഥാന സൌകര്യ വികസനത്തിനായി നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷം കോടി രൂപയുടെ സഹായ പദ്ധതി പ്രഖ്യാപിക്കണമെന്ന് സി‌പി‌ഐ‌(എം) ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ റോഡുകള്‍, റെയില്‍‌വേ, ഭവന നിര്‍മ്മാണം എന്നിവയുടെ വികസനത്തിന് ഈ പാക്കേജ് അത്യാവശ്യമാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

ഹൈദരാബാദില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവെ, ബാലന്‍സ് ഷീറ്റിലെ കണക്കുകളുയര്‍ത്താന്‍ മാത്രമായി കോര്‍പറേറ്റ് സംരഭങ്ങള്‍ക്ക് സഹായം നല്‍കേണ്ട ആവശ്യമില്ലെന്ന് യെച്ചൂരി പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് അപര്യാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള പ്രതിസന്ധി രാജ്യത്തെ കൂടുതല്‍ ബാധിച്ചുകൊണ്ടിരിക്കുന്നെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ ഉദാസീന മനോഭാവം പുലര്‍ത്തുന്ന സര്‍ക്കാര്‍ നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

രാജ്യത്തെ പ്രതിസന്ധി നേരിടാന്‍ ചൈനീസ് സര്‍ക്കാര്‍ ഈയിടെ 586 ബില്യണ്‍ ഡോളറിന്‍റെ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചത് യെച്ചൂരി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം ഏഴ് ശതമാനത്തില്‍ കൂടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപെട്ടു. സാമ്പത്തിക മാന്ദ്യം മൂലം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനെതിരെ പാര്‍ലമെന്‍റില്‍ നിയമം കൊണ്ടുവരണമെന്നും യെച്ചൂരി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലേബര്‍ ഫോഴ്സിന് സാമ്പത്തിക പാക്കേജ് വേണം
വിദേശികളെ പിരിച്ചുവിടും: സൌദി
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേയ്ക്കും
കമ്പനി ഭീമന്മാര്‍ക്ക് നഷ്ടം 44,000 കോടി
കോറസ് 3,500 പേരെ പിരിച്ചുവിടുന്നു
പെട്രോളിന് 5 രൂപ കുറച്ചേക്കും