ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 144.50 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചു. ബാങ്കിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകവേ മാനേജിങ് ഡയറക്ടര്‍ ഡോ.വി.എ. ജോസഫ് അറിയിച്ചതാണിത്. വാര്‍ഷികത്തിന്‍റെ ഭാഗമായി ‘80 പ്ലസ്' എന്ന പേരിലുള്ള പുതിയ നിക്ഷേപ പദ്ധതി തുടങ്ങും. 50,000 രൂപയില്‍ കുറയാത്ത 39 മാസത്തെ സ്ഥിരനിക്ഷേപത്തിന് 11% പലിശ നല്‍കുന്നതാണു പുതിയ പദ്ധതി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 11.25% പലിശ ലഭിക്കും.
ഡല്‍ഹിയിലെ പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷം റൂറല്‍ ഇലനക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ പി. ഉമാശങ്കര്‍ ഉദ്‌ഘാടനം ചെയ്‌തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജണല്‍ ഡയറക്ടര്‍ ആര്‍. ഗാന്ധി മുഖ്യാതിഥിയായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജര്‍ എം.എസ്. മണി, മുന്‍ ചെയര്‍മാന്‍ കെ.ചെറിയാന്‍ വര്‍ഗീസ്, അസി. ജനറല്‍ മാനേജര്‍ ബല്‍ബീര്‍ സിങ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ഇ. മത്തായി എന്നിവര്‍ പങ്കെടുത്തു.
കേരളത്തില്‍ ബാങ്കിന്‍റെ വാര്‍ഷികസമ്മേളനം 29നു 4.30നു തൃശൂര്‍ ലുലു സെന്‍ററില്‍ നടക്കുമെന്നു ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. എല്‍. ബേബി, പത്തനംതിട്ട മേഖലാ മാനേജര്‍ ഫ്രാന്‍സിസ് ലാല്‍ എന്നിവര്‍ അറിയിച്ചു. എസ്‌ഐബി 80 പ്ലസ് എന്ന പുതിയ നിക്ഷേപപദ്ധതിയും മേഖലാതല നിക്ഷേപസംഗമവും ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്‌തു. |