പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ജനുവരി ഒന്നു മുതല്‍ വിമാനയാത്രാ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു.
വിജയ് മല്യയുടെ നിയന്ത്രണത്തിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് വിമാന യാത്രക്കൂലി കുറയ്ക്കാന്‍ തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യയും ഇതിനു മുതിരുന്നത്.
വിമാന ഇന്ധന നിരക്ക് കുറഞ്ഞതും വിമാന യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വിപണിയില്‍ പിടിച്ചുനില്‍ക്കുക എന്നതും പരിഗണിച്ചാണ് വിമാന യാത്രകൂലി കുറയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.
എന്നാല്‍ വിമാനക്കൂലി എത്രകണ്ട് കുറയ്ക്കുമെന്നോ ആഭ്യന്തര വ്യോമയാന രംഗത്തു മാത്രമാണോ ഇത് എന്നും മറ്റുമുള്ള കാര്യങ്ങളെ കുറിച്ച് കമ്പനി വക്താവ് വിശദമാക്കാന്‍ തയ്യാറായിട്ടില്ല.
ഇതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന വില്‍പ്പന നികുതി 32 ശതമാനത്തില്‍ നിന്നും രാജ്യമൊട്ടുക്ക് 4 ശതമാനമായി കുറയ്ക്കാനുള്ള നീക്കവും യാത്രക്കൂലി കുറയ്ക്കാന്‍ വിമാന കമ്പനികളെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. മറ്റ് ചെലവ് കുറഞ്ഞ വിമാനയാത്രകൂലി ഈടാക്കുന്ന കമ്പനികളും എയര്‍ ഇന്ത്യയുടെ പാത പിന്തുടരുമെന്നാണ് കരുതുന്നത്. |