പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > കിംഗ്ഫിഷര്‍ യാത്രക്കൂലി കുറക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കിംഗ്ഫിഷര്‍ യാത്രക്കൂലി കുറക്കുന്നു

പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് വിമാന യാത്രക്കൂലി കുറയ്ക്കാന്‍ തയ്യാറെടുക്കുന്നു. വിമാന ഇന്ധന നിരക്ക് ‘ഡിക്ലേര്‍ഡ് ഗുഡ്സ് കാറ്റഗറി യില്‍ പെടുത്തിയാലുടന്‍ വിമാന യാത്രക്കൂലി കുറയ്ക്കുമെന്നാണ് കമ്പനി പറയുന്നത്.

കമ്പനി ചെയര്‍മാന്‍ വിജയ് മല്യ അറിയിച്ചതാണിത്. എ.റ്റി.എഫ് വില നിയന്ത്രണം ‘ഡിക്ലേര്‍ഡ് ഗുഡ്സ് കാറ്റഗറി’ യില്‍ വരുന്നതിനായി അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും എന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കവേയാണ് മല്യ ഇത് പറഞ്ഞത്.

വിമാന ഇന്ധന നിരക്ക് ‘ഡിക്ലേര്‍ഡ് ഗുഡ്സ് കാറ്റഗറി‘ യില്‍ വരുന്നതോടെ രാജ്യമൊട്ടാകെ വിമാന ഇന്ധന നിരക്കില്‍ 4 ശതമാനം കേന്ദ്ര വില്‍പ്പന നികുതിയായി മാത്രമാവും ഈടാക്കുക. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിനേക്കാളും കുറഞ്ഞ നിരക്കിലാണ് വിമാന ഇന്ധന വില മുംബൈ വിപണിയില്‍ ലഭിക്കുന്നത്.

നിലവില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വിമാന ഇന്ധന നിരക്ക് 4 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് ഈടാക്കുന്നത്. സെപ്തംബര്‍ 30 ന് അവസാനിച്ച ഒന്നാം അര്‍ദ്ധ വാര്‍ഷികത്തില്‍ കമ്പനിക്ക് 6.4 ബില്യന്‍ രൂപയുടെ നഷ്ടമാണുണ്ടായത്. വിമാന ഇന്ധന ചെലവാണ് പ്രവര്‍ത്തന ചിലവില്‍ പകുതിയിലേറെയും വരുന്നത് എന്നാണ് കമ്പനി പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പൂട്ടിയ പമ്പുകള്‍ തുറക്കുന്നു
വിനിമയനിരക്ക്: രൂപയ്ക്ക് 37 പൈസ നേട്ടം
ഇന്ധനവില കുറയ്ക്കുമെന്ന് ദിയോറ
പ്രതിസന്ധി വളര്‍ച്ചയെ ബാധിക്കും: അലുവാലിയ
പ്രതിസന്ധി ഉടന്‍ പരിഹരിക്കാനാവില്ല: ഒബാമ
എണ്ണവില 54 $ ലേക്ക് താണു