രാജ്യത്തെ വിമാന യാത്രാ നിരക്ക് രണ്ട് മാസത്തിനുള്ളില്‍ കുറയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. നിലവിലെ ആവശ്യവും ലഭ്യതയും അനുസരിച്ചാവും വിമാന നിരക്ക് കുറയ്ക്കുന്നത്.
നിലവിലെ സാഹചര്യം അനുസരിച്ച് ആവശ്യവും ലഭ്യതയും പരിഗണിച്ച ശേഷമേ വിമാന യാത്രക്കൂലി സംബന്ധിച്ച കുറവ് തീരുമാനിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
ജെറ്റ് എയര്‍വേസും കിംഗ് ഫിഷറും തമ്മില്‍ ഉണ്ടാക്കിയ സഹകരണം വ്യോമയാന രംഗത്തെ നിരക്ക് കുറയ്ക്കല്‍ മത്സരത്തിന് ഇതുവരെ അവസാനമുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വിവിധ വിമാന കമ്പനികള്‍ പെട്രോളിയം കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശിക 2,500 കോടിക്കും 2,800 കോടിക്കും മധ്യേയാണ്. ഇത് വരുന്ന ആറു മാസങ്ങള്‍ക്കുള്ളില്‍ നല്‍കുമെന്നാണ് കരുതുന്നത്.
ആഗോള വ്യോമയാന മേഖലയിലെ മാന്ദ്യതയുടെ ഒരളവ് ഇന്ത്യയിലും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമാന ഇന്ധന നിരക്കിലെ വര്‍ദ്ധനവ് വ്യോമയാന മേഖലയെ ആകമാനം ബാധിച്ചിട്ടുണ്ട്. രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ആശ്വാസമേകാന്‍ ഇന്ധന വില കുറയണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിമാന ഇന്ധന വില ആഗോള വിപണിയേക്കാള്‍ 70 ശതമാനം കൂടുതലാണെന്നും രാജ്യത്തെ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയങ്ങളുടെ നയം മൂലമല്ല വിമാന ഇന്ധന വില വര്‍ദ്ധിച്ചതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
|