അമേരിക്കയിലെ പ്രമുഖ ബാങ്കുകളിലൊന്നായ ലേമാന്‍ ബ്രദേഴ്സിന്‍റെ തകര്‍ച്ചയെ കുറിച്ച് അന്വേഷിക്കുമെന്ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ഫുള്‍ഡ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ലേമാന്‍ ബ്രദേഴ്സ് പ്രതിസന്ധിയില്‍ ആയതും തുടര്‍ന്ന് പാപ്പര്‍ ഹര്‍ജ്ജി നല്‍കാന്‍ തയ്യാറായതും. എന്നാല്‍ തകര്‍ച്ചയില്‍ ബാങ്ക് അധികാരികളില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതാണ് ബാങ്ക് തകര്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണമായത് എന്ന് ആരോപണമുണ്ടായിരുന്നു. തകര്‍ച്ചയ്ക്ക് മുമ്പ് ലേമാന്‍ ബ്രദേഴ്സിന്‍റെ നിക്ഷേപത്തില്‍ 6 ബില്യന്‍ ഡോളറിന്‍റെ പ്രതിസന്ധിയുണ്ടെന്നായിരുന്നു ഒരു സൂചന.
വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ബാങ്ക് മൂന്നാം പാദത്തില്‍ 2.8 ബില്യന്‍ ഡോളര്‍ നഷ്ടമുണ്ടായതായി സമ്മതിക്കേണ്ടി വന്നു. ഇതിനെ തുടര്‍ന്ന് ബാങ്ക് ഓഹരി വില കുത്തനെ താഴുകയാണുണ്ടായത്.
ബാങ്കിന്‍റെ രേഖകള്‍ അനധികൃതമായി വെളിപ്പെടുത്തിയതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചില രേഖകള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തെറ്റിദ്ധാരണകള്‍ പരന്നതും ബാങ്ക് തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നുണ്ട്.
|