ബിഗ് ബസാര്‍ 2011ല്‍ രാജ്യത്ത് 300 സ്റ്റോരുകള്‍ തികയ്ക്കും ഫ്യൂച്ചര്‍ ഗ്രൂപ്പ് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു ഏഴുവര്‍ഷം കൊണ്ട് രാജത്ത് നൂറോളം സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ ബിഗ്‌ബസാറിന് കഴിഞ്ഞിട്ടുണ്ട്. 2001 ഒക്ടോബറില്‍ കൊല്‍ക്കത്തയിലാണ് ബിഗ് ബസാറിന്‍ തുടക്കമിട്ടത്..
ഇന്ത്യയില്‍ ബിഗ്‌ബസാറിന് 98 സ്റ്റോറുകള്‍ ആണ് ഉണ്ടായിരുന്നത്. സപ്‌തംബര്‍ 30ന് പൂണെയിലും കട്ടക്കിലും ദില്ലിയിലും ഓരോ സ്റ്റോറുകള്‍ കൂടി തുറന്നതോടെ രാജ്യത്തെ ബിഗ്‌ബസാറുകളുടെ എണ്ണം 101ആയി.
കേരളത്തില്‍ മൂന്നെണ്ണം. പാലക്കാട്ടും തൃശ്ശൂരും തിരുവനന്തപുരത്തുമാണ് സ്റ്റോറുകള്‍. കോഴിക്കോട്ട് ഉടനെ സ്റ്റോര്‍ തുടങ്ങും. 2011-ഓടെ 3000 കോടി രൂപയുടെ വില്‌പനയാണ് ലക്ഷ്യമിടുന്നതെന്നും ബിഗ്‌ബസാര്‍ അസിസ്റ്റന്റ് മാനേജര്‍ സുജിത്‌കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|