ഇത്തവണത്തെ പരോക്ഷ നികുതിയില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് അവസാനത്തോടെ പരോക്ഷ നികുതിയിനത്തില്‍ നിന്നുള്ള കേന്ദ്രസര്‍ക്കാരിന്‍റെ വരുമാനം 1,12,643 കോടി രൂപയായി.
പരോക്ഷ നികുതിയില്‍ പെടുന്നത് കസ്റ്റംസ്, എക്സൈസ്, സേവന നികുതി എന്നീ വിഭാഗത്തില്‍ നിന്നുള്ള വരുമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 35 ശതമാനം അധിക വരുമാനമാണ് നേടാനായത്.
2008 ഓഗസ്റ്റ് അവസാനത്തില്‍ കസ്റ്റംസ്, എക്സൈസ് നികുതിയിനത്തില്‍ നിന്നുള്ള വരുമാനം 10.5 ശതമാനം വര്‍ധിച്ച് 93,856 കോടി രൂപയായി. ജൂലൈ അവസാനം വരെ സേവന നികുതിയില്‍ നിന്നുള്ള വരുമാനം 24.9 ശതമാനം ഉയര്‍ന്ന് 18,787 കോടി രൂപ ആയി.
അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 15,043 കോടി രൂപയായിരുന്നു സേനവ നികുതിയിനത്തില്‍ നിന്നുള്ള വരുമാനമെന്ന് ധനകാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
2008-09 ലെ അഞ്ചു മാസങ്ങളില്‍ കസ്റ്റംസ് നികുതിയിനത്തില്‍ നിന്നുള്ള വരുമാനം 17.8 ശതമാനം വര്‍ധിച്ച് 47,734 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 40,505 കോടി രൂപയായിരുന്നു. എക്സൈസ് നികുതിയില്‍ നിന്നുള്ള വരുമാനത്തില്‍ 3.7 ശതമാനം വര്‍ധനയോടെ 46,122 കോടി രൂപയായി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എക്സൈസ് നികുതിയില്‍ നികുതി വരുമാനം 44,469 കോടി രൂപയായിരുന്നു.
|