പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ബ്രിട്ടാനിയ ബിസ്കറ്റ് വിലകൂട്ടുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രിട്ടാനിയ ബിസ്കറ്റ് വിലകൂട്ടുന്നു

പ്രമുഖ ബിസ്കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ബിസ്കറ്റ് വില വര്‍ദ്ധിപ്പിക്കുന്നു. 8 മുതല്‍ 12 ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിക്കുന്നത്.

ബിസ്കറ്റ് നിര്‍മ്മാണത്തിലെ അസംസ്കൃത വസ്തുക്കളുടെ വില ഗണ്യമായി വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബ്ബന്ധിപ്പിച്ചതെന്ന് കമ്പനി വൈസ് പ്രസിഡന്‍റ് (വില്‍പ്പന വിഭാഗം) നീരജ് ചന്ദ്ര പറയുന്നു.

അസംസ്കൃത വസ്തുക്കളുടെ വില അടുത്തിടെ 20 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. വില വര്‍ദ്ധന എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

വിപണിയില്‍ വിഹിതം വര്‍ദ്ധിപ്പിക്കാനായി കൂടുതല്‍ മുതല്‍ മുടക്ക് നടത്താനും അതിനൊപ്പം ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഗണ്യമായ വര്‍ദ്ധനയൊന്നും ബിസ്കറ്റ് വിലയില്‍ വരുത്തിയിട്ടില്ലെന്നും നീരജ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
ആക്സണ്‍ ഗ്രൂപ്പ് ഇനി ഇന്‍ഫോസിസിന്
വിനിമയനിരക്ക്: രൂപ 29 പൈസ താണു
വിദേശനാണ്യ ശേഖരം മെച്ചം
വന്‍ നിക്ഷേപവുമായി ലുലു ഷോപ്പിംഗ്
എണ്ണ വില 115$ ന് മുകളില്‍
കൂടുതല്‍ ത്രിവേണി സ്റ്റോറുകള്‍