പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > കൂടുതല്‍ ത്രിവേണി സ്റ്റോറുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൂടുതല്‍ ത്രിവേണി സ്റ്റോറുകള്‍

സംസ്ഥാനത്തെ പൊതുവിപണിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പൊതുമേഖലാ സ്ഥാപനമായ കണ്‍സ്യൂമര്‍ ഫെഡ്‌ എല്ലാ നിയോജക മണ്ഡലങ്ങളിലും ത്രിവേണി സ്റ്റോറുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു. സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ എം.കെ.നാരായണന്‍ അറിയിച്ചതാണിത്.

പഞ്ചായത്തില്‍ ഒന്ന്‌, മുനിസിപ്പാലിറ്റിയില്‍ രണ്ട്‌, കോര്‍പ്പറേഷനില്‍ മൂന്ന്‌ എന്നിങ്ങനെ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ കണ്‍സ്യൂമര്‍ ഫെഡ്‌ ആരംഭിക്കും. ചെയര്‍മാനായി ചുമതലയേറ്റശേഷം കാഞ്ഞങ്ങാട്‌ പ്രസ്‌ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനൊപ്പം ഡി.ഫാം കോഴ്‌സിനായി തെക്കന്‍ ജില്ലകള്‍ക്കും മലബാറിനുമായി രണ്ട്‌ ഫാര്‍മസി കോളേജുകള്‍ കണ്‍സ്യൂമര്‍ ഫെഡിന്‍റെ ആഭിമുഖ്യത്തില്‍ തുറക്കും. നീതി മെഡിക്കല്‍ സ്റ്റോറില്‍ ആവശ്യത്തിന്‌ ഫാര്‍മസിസ്റ്റുകളെ കിട്ടാത്തതിനാലാണ്‌ ഡി.ഫാം കോഴ്‌സുകള്‍ ആരംഭിക്കുന്നത്‌.

ജീവന്‍രക്ഷാ ഔഷധം ഉള്‍പ്പെടെ മരുന്നുകള്‍ ന്യായ വിലയ്‌ക്ക്‌ നീതി സ്റ്റോറുകള്‍വഴി ലഭ്യമാക്കും എന്നും നാരായണന്‍ പറഞ്ഞു. പൊതു മാര്‍ക്കറ്റിലെ ഉയര്‍ന്ന വിലനിലവാരം പിടിച്ചുനിര്‍ത്തി ന്യായ വിലയ്‌ക്ക്‌ സാധനങ്ങള്‍ ലഭ്യമാക്കും. ഓണക്കാലത്ത്‌ 4000 ഓണച്ചന്തകള്‍ സംസ്ഥാനത്ത്‌ തുടങ്ങും.

ഓണച്ചന്തയില്‍ കണ്‍സ്യൂമര്‍ ഫെഡിന്‍േറതായി 31 ഇനങ്ങള്‍ എത്തിക്കും. ഇതില്‍ 13 ഇനങ്ങള്‍ക്ക്‌ മാത്രമാണ്‌ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്‌. ബാക്കി ഇനങ്ങള്‍ക്ക്‌ സബ്‌സിഡി ലഭ്യമാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും എന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
പുഷ്പ കയറ്റുമതി കുറഞ്ഞു
എഫ്‌ഡി‌ഐ 40 ബില്യന്‍ $ ആകും
ബുള്ളറ്റ് വില വര്‍ദ്ധിപ്പിക്കുന്നു
വാഹന വില്‍പ്പന കുറഞ്ഞേക്കും
റീബോക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
വിനിമയ നിരക്ക്: രൂപയ്ക്ക് 16 പൈസ നഷ്ടം