ഫുട്‌വെയര്‍ രംഗത്തെ പ്രമുഖ നിര്‍മ്മാതാക്കളായ റീബോക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തൊട്ടാകെ 55 ക്ലാസിക് സ്റ്റോറുകള്‍ കൂടി ആരംഭിക്കുന്നു. റീബോക്ക് ഇന്ത്യ എം.ഡി സുഭീന്ദര്‍ സിംഗ് പ്രേം അറിയിച്ചതാണിത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 55 സ്റ്റോറുകളും ആരംഭിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇതില്‍ 20 എണ്ണം ഇപ്പോള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ജയപൂര്‍, ചെന്നൈ, ചണ്ഡിഗഡ്, പൂനെ എന്നിവിടങ്ങളിലാണ് സ്റ്റോറുകള്‍ ആരംഭിച്ചിട്ടുള്ളത്.
2008-09 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം സ്റ്റോറുകളുടെ എണ്ണം 75 ആയി ഉയര്‍ത്തും എന്നാണ് സുഭീന്ദര്‍ സിംഗ് പ്രേം പറയുന്നത്.
നിലവിലെ കളക്ഷനുകള്‍ കൂടാതെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ബിപാഷ ബസു, ധോണി 7, ഫിഷ് ഫ്രൈ എന്നീ കളക്ഷനുകളും വിപണിയിലിറക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
|