പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > നാനോ ഇലക്ട്രിക് മോഡലും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാനോ ഇലക്ട്രിക് മോഡലും

WDWD
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടേഴ്സ് ഒരു ലക്ഷം രൂപയുടെ ചെറുകാറായ നാനോയുടെ ഇലക്ട്രിക് മോഡലും വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജര്‍മ്മന്‍ മാധ്യമങ്ങളാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നോര്‍വീജിയന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണ വിദഗ്ദ്ധരായ മില്‍‌ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായി ചേര്‍ന്ന് ടാറ്റാ മോട്ടേഴ്സ് നാനോയുടെ ഇലക്ട്രിക് മോഡലായ ഇ-നാനോ ഇറക്കുമെന്ന് ഹാംബര്‍ഗ് കേന്ദ്രമായ ഓട്ടോ ബില്‍ഡ് ന്യൂസ്പേപ്പറാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എങ്കിലും അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധന ടാറ്റയ്ക്ക് നാനോ ഒരു ലക്ഷം രൂപയില്‍ താഴെ വില നിശ്ചയിക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോഴത്തെ സംശയം. 33 എച്ച്.പി യുള്ള 623 സിസി എഞ്ചിനാണ് നാനോയില്‍ ഉപയോഗിക്കുന്നത്.

ആധുനിക കാറുകളില്‍ കാണുന്ന സാധാരണ സംവിധാനങ്ങളായ എയര്‍ കണ്ടീഷനിംഗോ ഇലക്ട്രിക് ജനാലകളോ, പവര്‍ സ്റ്റീയറിംഗോ നാനോയില്‍ കാണില്ല എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍
കാര്‍ഷിക ഉല്‍പ്പന്നകയറ്റുമതി 38% കൂടി
എണ്ണ വില 115 $ ആയി
എസ്കോര്‍ട്ട് ട്രാക്ടര്‍ വില കൂട്ടുന്നു
ഹീറോ ഹോണ്ട വില കൂട്ടി
എന്‍സിപിക്ക് ടിവി ചാനല്‍
ഓയില്‍ ഇന്ത്യ ഓഹരി വിപണിയിലേക്ക്