പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > കാര്‍ഷിക ഉല്‍പ്പന്നകയറ്റുമതി 38% കൂടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാര്‍ഷിക ഉല്‍പ്പന്നകയറ്റുമതി 38% കൂടി

രാജ്യത്തെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും സംസ്കരിച്ച ഭക്‍ഷ്യ വസ്തുക്കളുടെയും കയറ്റുമതി ഗണ്യമായി വര്‍ദ്ധിച്ചു. 2007-08 സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തിലെ കയറ്റുമതിയിലൂടെ 28,906 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്.

ഈയിനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനം വര്‍ദ്ധനയാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വ്യാപാര പ്രോത്സാഹന ഏജന്‍സിയായ ‘അപെഡ’ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.

കഴിഞ്ഞ വര്‍ഷം ഈയിനത്തിലുണ്ടായ കയറ്റുമതിയിലൂടെ രാജ്യം 20,986 കോടി രൂപയുടെ വരുമാനമാണ് കൈവരിച്ചത്. ഇക്കാലയളവില്‍ ചോളം, ജോവര്‍, ബാര്‍ലി എന്നിവയുടെ കയറ്റുമതി മികച്ച വര്‍ദ്ധനയാണ് നേടിയത്.

2006-07 സാമ്പത്തിക വര്‍ഷത്തില്‍ അരി, ഗോതമ്പ് എന്നിവയുടെ കയറ്റുമതിയിലൂടെ 599 കോടി രൂപയുടെ വിദേശനാണ്യം നേടിയപ്പോള്‍ 2007-08 ല്‍ ഈയിനത്തിലെ കയറ്റുമതിയിലൂടെ 2,979 കോടി രൂപയുടെ വരുമാനം നേടി.
കൂടുതല്‍
എണ്ണ വില 115 $ ആയി
എസ്കോര്‍ട്ട് ട്രാക്ടര്‍ വില കൂട്ടുന്നു
ഹീറോ ഹോണ്ട വില കൂട്ടി
എന്‍സിപിക്ക് ടിവി ചാനല്‍
ഓയില്‍ ഇന്ത്യ ഓഹരി വിപണിയിലേക്ക്
എണ്ണ വില 112$ ആയി