ആഗോള എണ്ണ വില വീണ്ടും ഉയര്‍ന്ന് വീപ്പയ്ക്ക് 115 ഡോളര്‍ എന്ന നിലയിലേക്കുയര്‍ന്നു. വിനിമയ വിപണിയില്‍ ഡോളറിന്‍റെ നിരക്ക് മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറയാനിടയായതാണ് പ്രധാനമായും എണ്ണ വില ഉയരാന്‍ കാരണമായത്.
അമേരിക്കന്‍ വിപണിയില്‍ എണ്ണ വില അര ശതമാനം അഥവാ 56 സെന്‍റ് വര്‍ദ്ധിച്ചാണ് 115.09 $ ആയി ഉയര്‍ന്നത്. അതേ സമയം ലണ്ടന്‍ വിപണിയില്‍ എണ്ണ വില 45 സെന്‍റ് വര്‍ദ്ധിച്ച് 113.70 എന്ന നിലയിലേക്കുയര്‍ന്നു.
യൂറോയ്ക്കെതിരായ ഡോളറിന്‍റെ വിനിമയ നിരക്ക് കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. ക്രൂഡോയിലിനൊപ്പം ഗ്യാസോലിന്‍ വിലയും തുടര്‍ച്ചയായി വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൂഡ് വില വീപ്പയ്ക്ക് 100 ഡോളറിലേക്ക് താഴുമെന്ന് നിരവധി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
|