പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > എസ്കോര്‍ട്ട് ട്രാക്ടര്‍ വില കൂട്ടുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എസ്കോര്‍ട്ട് ട്രാക്ടര്‍ വില കൂട്ടുന്നു

പ്രമുഖ ട്രാക്ടര്‍ നിര്‍മ്മാതാക്കളായ എസ്കോര്‍ട്ട്‌സ് ട്രാക്റ്റര്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റോഹ്‌താഷ് മല്‍ അറിയിച്ചതാണിക്കാര്യം.

ട്രാക്ടര്‍ നിര്‍മ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തുക്കളില്‍ ഒന്നായ സ്റ്റീല്‍ വില വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ നിര്‍ബ്ബന്ധിതമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റീലിനൊപ്പം മറ്റ് വസ്തുക്കളുടെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.

വില വര്‍ദ്ധന ഒരു മാസത്തിനുള്ളില്‍ പ്രാബല്യത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിനു ശേഷം ഇത് നാലാമത്തെ പ്രാവശ്യമാണ് വില വര്‍ദ്ധിപ്പിക്കുന്നത്.
കൂടുതല്‍
ഹീറോ ഹോണ്ട വില കൂട്ടി
എന്‍സിപിക്ക് ടിവി ചാനല്‍
ഓയില്‍ ഇന്ത്യ ഓഹരി വിപണിയിലേക്ക്
എണ്ണ വില 112$ ആയി
എസ്‌ഐ‌ബിയില്‍ 30% ലാഭവിഹിതം
കിംഗ്ഫിഷര്‍ വൈന്‍ വിപണിയിലേക്ക്