പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ഹീറോ ഹോണ്ട വില കൂട്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹീറോ ഹോണ്ട വില കൂട്ടി

WDWD
പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ ഹോണ്ട ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 1,500 രൂപ വരെ വില വര്‍ദ്ധനയാണ് വരുത്തിയത്. ഓഗസ്റ്റ് ഏഴാം തീയതി ഹീറോ ഹോണ്ടയുടെ 100 സിസി ബൈക്കിന്‍റെ വില മാത്രം 850 രൂപാ നിരക്കില്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

കമ്പനിയുടെ വില്‍പ്പന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് അനില്‍ ദുവ പറഞ്ഞതാണിത്. അസംസ്കൃത സാധനങ്ങളുടെ വിലയും മറ്റ് നിര്‍മ്മാണ ചെലവുകളും വര്‍ദ്ധിച്ചതാണ് കമ്പനിയെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയത്.

കമ്പനിയുടെ കരിസ്മ ബൈക്ക് വിലയില്‍ 1500 രൂപ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ സ്പ്ലെന്‍ഡര്‍ പ്ലസ്, പാഷന്‍ പ്ലസ്, ഹങ്ക്, സി.ബി.ഇസഡ് എന്നിവയുടെ വിലയില്‍ 600 രൂപ മുതല്‍ 850 രൂപ വരെയാണ് വില വര്‍ദ്ധനയുണ്ടായത്.

അതേ സമയം കമ്പനിയുടെ എന്‍‌ട്രി ലെവല്‍ ബൈക്കായ സിഡി ഡീലക്സ് വില കേവലം 100 രൂപ മാത്രമാണ് വര്‍ദ്ധിപ്പിച്ചത് എന്ന് ദുവ പറഞ്ഞു. വില വര്‍ദ്ധന കമ്പനിയുടെ മൊത്ത വില്‍പ്പനയെ സാരമായി ബാധിക്കില്ല. വിപണിയിലെ മിക്ക ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനികളും വില വര്‍ദ്ധിപ്പിച്ചതാണിതിന് കാരണമെന്നും ദുവ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒന്നര വര്‍ഷമായി വിപണിയിലെ ശരാശരി വളര്‍ച്ചാ നിരക്കിനെക്കാളും തങ്ങളുടെ നില മെച്ചമായിരുന്നു. എന്നാല്‍ ഇത്തവണത്തെ കമ്പനിയുടെ വളര്‍ച്ചാ നിരക്ക് എത്രത്തോളം ഉയരും എന്ന പറയാന്‍ അദ്ദേഹം തയ്യാറായില്ല.
കൂടുതല്‍
എന്‍സിപിക്ക് ടിവി ചാനല്‍
ഓയില്‍ ഇന്ത്യ ഓഹരി വിപണിയിലേക്ക്
എണ്ണ വില 112$ ആയി
എസ്‌ഐ‌ബിയില്‍ 30% ലാഭവിഹിതം
കിംഗ്ഫിഷര്‍ വൈന്‍ വിപണിയിലേക്ക്
ഫെഡറല്‍ ബാങ്ക്‌ പലിശ കൂട്ടി