കെ.മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന എന്‍.സി.പി മലയാളത്തില്‍ ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുന്നു. ജനപ്രിയ എന്ന പേരിലാവും ഈ പുതിയ ചാനല്‍ എത്തുക. 2009 ജൂണ്‍ മാസത്തിലാവും വാര്‍ത്തകള്‍ക്കും മറ്റ് വിനോദ പരിപാടികള്‍ക്കും പ്രാധാന്യം നല്‍കുന്ന ഈ ഈ ചാനല്‍ സംപ്രേക്ഷണത്തിനൊരുങ്ങുക.
സംയുക്ത സംരംഭത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഈ സ്ഥാപനത്തിന്‍റെ തുടക്കത്തിലെ മുതല്‍ മുടക്ക് 20 കോടി രൂപയാണ്. ഇതില്‍ 51 ശതമാനം ഓഹരികള്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലും ബാക്കിയുള്ളവ പൊതുവിപണിയിലും വിറ്റഴിക്കും എന്ന് മുരളീധരന്‍ പറഞ്ഞു. ഈ പദ്ധതിക്കായി എന്‍.സി.പി നേതാക്കളായ എ.സി.ഷണ്മുഖദാസ്, എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരുള്ള ഡയറക്ടര്‍ ബോര്‍ഡും രൂപീകൃതമായിട്ടുണ്ട്. ചാനല്‍ ആരംഭിക്കുന്നതിന് എന്‍.സി.പി ദേശീയ നേതാവ് ശരദ് പവാറിന്‍റെ അനുമതി ലഭിച്ചതായും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ടെലിവിഷന്‍ ചാനലിന് കൈരളിയുടെ രൂപീകരണത്തോടെ സി.പി.എം ആണ് തുടക്കം കുറിച്ചത്. പിന്നീട് കോണ്‍ഗ്രസ് ജയ് ഹിന്ദ് ടിവിയും ആരംഭിച്ചു. മലയാളത്തില്‍ ഇപ്പോള്‍ തന്നെയുള്ള നിരവധി ചാനലുകള്‍ തമ്മിലുള്ള മത്സരത്തിന് ജനപ്രിയ ടിവിയുടെ വരവോടെ പുതിയ മാനം കൈവരുമെന്നാണ് കരുതുന്നത്.
|