പൊതുമേഖലാ എണ്ണ പര്യവേക്ഷണ കമ്പനിയായ ഓയില്‍ ഇന്ത്യ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നു. നവംബറിലാണ് സ്ഥാപനം വിപണിയില്‍ പ്രവേശിക്കുന്നത്.
മൊത്തം 2.64 കോടി ഓഹരികള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്. സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നിയമപ്രകാരം കമ്പനിയുടെ ഡയറക്ടര്‍മാരുടെ മൊത്തം എണ്ണത്തില്‍ പകുതി പേരെ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചിട്ടുണ്ട്.
ഓഹരി വില്‍പ്പന സംബന്ധിച്ച് ബാങ്കുകളുമായി കമ്പനി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. നവംബര്‍ ആദ്യ വാരത്തോടെ വിപണിയിലേക്ക് പ്രവേശിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്.
പൊതുമേഖലയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍., എച്ച്.പി.സി.എല്‍ എന്നീ എണ്ണ കമ്പനികളും ഇതേ സമയത്താണ് ഓഹരി വിപണിയില്‍ പ്രവേശിച്ചത്.
|