ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 112 ഡോളറായി താണു. മെക്സിക്കന്‍ ഉള്‍ക്കടലില്‍ ഉണ്ടായ കൊടുങ്കാറ്റ് ഭീഷണി ഇല്ലാതായതും എണ്ണയുടെ ആവശ്യം കുറഞ്ഞതുമാണ് എണ്ണ വില താഴാന്‍ കാരണം.
റഷ്യയും ജോര്‍ജ്ജിയതും തമ്മിലുള്ള പ്രശ്നം തീര്‍ന്നതും എണ്ണ വില കുറയാന്‍ കാരണമായിട്ടുണ്ട്. ഇത് കാസ്പിയന്‍ പ്രദേശത്തെ എണ്ണയുടെ വിതരണം വീണ്ടും മികച്ചതാക്കിയിട്ടുണ്ട്. അമേരിക്കയിലെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്ന ചിന്ത യൂറോപ്യന്‍ ഏഷ്യന്‍ മേഖലകളിലെ എണ്ണയുടെ ഉപഭോഗത്തിലും വന്‍ കുറവുണ്ടാക്കിയിട്ടുണ്ട് ഇതും എണ്ണ വില കുറയാനിടയാക്കി.
നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ താമസിയാതെ തന്നെ എണ്ണ വില വീപ്പയ്ക്ക് 100 ഡോളറായി താഴും എന്നാണ് ഈ രംഗത്തെ ചില വിദഗ്ദ്ധരുടെ അഭിപ്രായം. തിങ്കളാഴ്ച ഇടവേളയില്‍ സിംഗപൂര്‍ വിപണിയില്‍ എണ്ണ വില 78 സെന്‍റ് കുറഞ്ഞ് 112.09 ഡോളറായി താണു. മേയ് ഒന്നാം തീയതി എണ്ണ വില 113 ഡോളറിനു താഴെയായിരുന്നു.
|