പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > എസ്‌ഐ‌ബിയില്‍ 30% ലാഭവിഹിതം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എസ്‌ഐ‌ബിയില്‍ 30% ലാഭവിഹിതം

WDWD
തൃശൂര്‍ ആസ്ഥാനമായുള്ള സൗത്ത്‌ ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകള്‍ക്ക് 30 ശതമാനം ലാഭവിഹിതം നല്‍കാന്‍ തയ്യാറായി. ബാങ്കിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഓഹരി ഉടമകള്‍ക്ക്‌ ബോണസ്‌ ഇഷ്യു നടത്താനും തീരുമാനമായിട്ടുണ്ട്. ബാങ്ക്‌ ഓഹരി ഉടമകളുടെ എമ്പതാമത് പൊതുയോഗത്തിലാണ് ഇക്കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

ഇതിനൊപ്പം ബാങ്ക് ജീവനക്കാര്‍ക്കുള്ള സ്റ്റോക്ക്‌ ഓപ്ഷന്‍ പദ്‌ധതിയായ എസ്‌. ഐ. ബി. എം‌പ്ലോയീസ് സ്റ്റോക്ക്‌ ഓപ്ഷന്‍ സ്കീം 2008 നും അംഗീകാരം നല്‍കിയിട്ടുണ്ട്. അവകാശ ഓഹരി, പബ്‌ളിക്‌ ഇഷ്യു, ക്യൂ. ഐ. പി. എന്നീ വിവിധ രീതികളില്‍ ബാങ്കിന്‍റെ മൂലധന അടിത്തറ ശക്‌തിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഓഹരി ഉടമകള്‍ക്കുവേണ്ടി ഇതാദ്യമായാണ്‌ ബോണസ്‌ ഇഷ്യു നടത്താന്‍ തീരുമാനമായത്‌. നാല്‌ ഓഹരികളുള്ള ഓഹരി ഉടമയ്ക്ക്‌ ഒരു ബോണസ്‌ ഓഹരി എന്ന അനുപാതത്തിലായിരിക്കും നല്‍കുക.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്‍റെ മൊത്തം ബിസിനസ്‌ അറ്റാദായം, പ്രതി ഓഹരി വരുമാനം എന്നിവയിലെല്ലാം ഉണ്ടായിട്ടുള്ള വളര്‍ച്ചയ്ക്ക്‌ ജീവനക്കാര്‍ നല്‍കിയിട്ടുള്ള സംഭാവന കണക്കിലെടുത്താണ്‌ സ്റ്റോക്ക്‌ ഓപ്ഷന്‍ സ്കീം പദ്‌ധതിക്ക്‌ അംഗീകാരം നല്‍കിയത്‌.
കൂടുതല്‍
കിംഗ്ഫിഷര്‍ വൈന്‍ വിപണിയിലേക്ക്
ഫെഡറല്‍ ബാങ്ക്‌ പലിശ കൂട്ടി
വോക്സ് വാഗണ്‍ ബീറ്റില്‍ ഇന്ത്യയിലേക്ക്
എണ്ണ വില 115 ഡോളറായി
വിനിമയനിരക്ക്: രൂപയ്ക്ക് 25 പൈസ താഴ്ച
ഓണം ഓഫറുമായി നെക്‌സ്റ്റ്‌