പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > കിംഗ്ഫിഷര്‍ വൈന്‍ വിപണിയിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കിംഗ്ഫിഷര്‍ വൈന്‍ വിപണിയിലേക്ക്

പ്രസിദ്ധ വ്യവസായിയായ വിജയ്‌ മല്യയുടെ നിയന്ത്രണത്തിലുള്ള കിംഗ്‌ ഫിഷര്‍ വൈന്‍ വിപണിയിലും ഒരു കൈനോക്കാന്‍ തയ്യാറെടുക്കുന്നു. യു. ബി. ഗ്രൂപ്പ്‌ വൈസ്‌ പ്രസിഡന്‍റ് രവികാന്ത്‌ സബ്‌നാവിസ്‌ അറിയിച്ചതാണിത്.

പ്രീമിയം ഇനത്തിലുള്ള വൈന്‍ കിംഗ്ഫിഷര്‍ ബോഹേമിയ എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. ചടങ്ങുകളിലും പ്രത്യേക വിശേഷ അവസരങ്ങളിലും ഒതുങ്ങി നില്‍ക്കുന്ന വൈനിന്‍റെ ന്റെ ആരോഗ്യ ഗുണങ്ങള്‍ക്ക്‌ പ്രചാരം നല്‍കുവാനും കിംഗ്ഫിഷര്‍ തയ്യാറാവുന്നു. ഇതുവഴി വന്‍ വില്‍പ്പനയാണ് കമ്പനി ലക്‍ഷ്യമിടുന്നത്‌.

മൊത്തം വൈറ്റ്‌, റെഡ്‌, റോസ്‌ എന്നീ ഇനങ്ങളിലായി മൂന്ന്‌ വിഭാഗത്തിലുള്ള വൈനുകളാണ്‌ അവതരിപ്പിക്കുക. ഈ വൈനുകളെല്ലാം തന്നെ ഏറ്റവും മുന്തിയ ഇനം മുന്തിരിയില്‍ നിന്നാണ്‌ ഉത്‌പാദിപ്പിക്കുന്നതെന്ന്‌ രവികാന്ത്‌ പറഞ്ഞു.

മികച്ചതും സൗകര്യപ്രദവുമായ പാക്കിംഗിലാവും വൈന്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുക. സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ വര്‍ഷം 85 ശതമാനം വളര്‍ച്ചയാണ്‌ ഈ മേഖലയിലുണ്ടായത്‌. ദഹന സഹായിയായി ഇന്ത്യന്‍, ചൈനീസ്‌, കോണ്ടിനെന്‍റല്‍ ഭക്ഷണങ്ങളോടൊപ്പം വൈന്‍ ഉപയോഗിക്കാനാവുമെന്നും രവികാന്ത്‌ വിശദമാക്കി.

അടുത്തിടെ റഷ്യന്‍ വോഡ്ക ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത് സംബന്ധിച്ച് വിജയ് മല്യ വെളിപ്പെടുത്തിയിരുന്നു.
കൂടുതല്‍
ഫെഡറല്‍ ബാങ്ക്‌ പലിശ കൂട്ടി
വോക്സ് വാഗണ്‍ ബീറ്റില്‍ ഇന്ത്യയിലേക്ക്
എണ്ണ വില 115 ഡോളറായി
വിനിമയനിരക്ക്: രൂപയ്ക്ക് 25 പൈസ താഴ്ച
ഓണം ഓഫറുമായി നെക്‌സ്റ്റ്‌
എയര്‍ടെല്ലിന് 75 മില്യന്‍ വരിക്കാര്‍