ആലുവാ ആസ്ഥാനമായുള്ള പ്രസിദ്ധ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു.
പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്‌ച പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു. നിശ്ചിത കാലയളവിനുള്ള വിവിധ ഗാര്‍ഹിക സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വര്‍ദ്ധിപ്പിച്ചത്.
പുതിയ നിരക്ക് അനുസരിച്ച് ഒരുവര്‍ഷം മുതല്‍ രണ്ട്‌വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 10.10 ശതമാനം പലിശ ലഭിക്കും. അതേ സമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം അധികം പലിശ കൂട്ടി 10.60 ശതമാനമായിരിക്കും പലിശ നല്‍കുക.
ഇതിനൊപ്പം 181 ദിവസം മുതല്‍ ഒരു വര്‍ഷത്തിനു താഴെവരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശ 8.50 ശതമാനവും രണ്ടു മുതല്‍ അഞ്ച് വര്‍ഷംവരെയുള്ളവയ്‌ക്ക് 9.75 ശതമാനവുമാണ്. അതേ സമയം 5 വര്‍ഷത്തിനു മുകളില്‍ 9.25 ശതമാനമായിരിക്കും പുതിയ പലിശനിരക്ക്.
|