പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > വോക്സ് വാഗണ്‍ ബീറ്റില്‍ ഇന്ത്യയിലേക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വോക്സ് വാഗണ്‍ ബീറ്റില്‍ ഇന്ത്യയിലേക്ക്

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ വോക്സ് വാഗണ്‍ കമ്പനിയുടെ ജനകീയ കാര്‍ എന്ന ദി ബീറ്റില്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വ്യാപാരബന്ധങ്ങളും ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കും മെച്ചപ്പെടുത്തിയ ശേഷം അടുത്ത വര്‍ഷം ബീറ്റില്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് വോക്സ് വാഗണ്‍ ഇന്ത്യ പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ ജോയെര്‍ഗ് മുള്ളര്‍ പറയുന്നത്.

ഇന്ത്യയില്‍ ബ്രാന്‍ഡ് നെയിം സ്ഥാപിക്കുക എന്ന ലക്‌ഷ്യത്തോടെയാണ് ബീറ്റില്‍ ഇന്ത്യയില്‍ എത്തിക്കുക. 2010 ഓടെ ഇന്ത്യന്‍ വിപണിയിലെ ചെറുകാര്‍ വിപണിയില്‍ മുന്‍ നിര കാര്‍ കമ്പനികളുമായി മത്സരിക്കുന്നതിനുള്ള കളമൊരുക്കുക എന്ന ലക്‍ഷ്യവും ബീറ്റില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നതിന്‍റെ മറ്റൊരു ഉദ്ദേശമാണ്.

ഇപ്പോള്‍ മെക്സിക്കോയിലെ വോക്സ് വാഗണ്‍ പ്ലാന്‍റിലാണ് ബീറ്റില്‍ നിര്‍മ്മിക്കുന്നത്. ലോകമൊട്ടുക്ക് ഇവിടെ നിന്നാണ് ബീറ്റില്‍ കയറ്റി അയയ്ക്കുന്നത്. മഹാരാഷ്ട്രയിലെ ചക്കനില്‍ 3600 കോടി രൂ‍പ മുതല്‍ മുടക്ക് ഒരു നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.

തുടക്കമെന്നോണം കമ്പനി 15 ഡീലര്‍മാരെ ഇപ്പോള്‍ നിയമിക്കും. 2011 ഓടെ ഡീലര്‍മാരുടെ എണ്ണം 120 ആയി ഉയര്‍ത്തുമെന്നും മുള്ളര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
എണ്ണ വില 115 ഡോളറായി
വിനിമയനിരക്ക്: രൂപയ്ക്ക് 25 പൈസ താഴ്ച
ഓണം ഓഫറുമായി നെക്‌സ്റ്റ്‌
എയര്‍ടെല്ലിന് 75 മില്യന്‍ വരിക്കാര്‍
എസ്‌ബിഐ ഓഫീസര്‍മാര്‍ പണിമുടക്കുന്നു
എസ്‌ബിഐ ലൈഫിന്‌ മുന്നേറ്റം