പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > എണ്ണ വില 115 ഡോളറായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എണ്ണ വില 115 ഡോളറായി

ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില 1.19 ഡോളര്‍ നിരക്കില്‍ വര്‍ദ്ധിച്ച് 114.96 ഡോളറായി ഉയര്‍ന്നു. മെക്സിക്കന്‍ ഉള്‍ക്കടലില്‍ കൊടുങ്കാറ്റ് ഭീഷണി ഉണ്ടായതും വിപണിയില്‍ എണ്ണ ലഭ്യത കുറഞ്ഞതുമാണ് എണ്ണ വില വര്‍ദ്ധിക്കാന്‍ കാരണം.

സ്വീറ്റ് ലൈറ്റ് ക്രൂഡോ സെപ്തംബര്‍ ഡെലിവറിക്കുള്ള എണ്ണ വില വീപ്പയ്ക്ക് 115 ഡോളര്‍ വരെ ഉയര്‍ന്നു. വെള്ളിയാഴ്ച വിപണി വ്യാപാരം അവസാനിപ്പിച്ച സമയത്ത് ഇത് 113.77 ഡോളറായിരുന്നു.

അറ്റ്ലാന്‍റിക് സമുദ്രത്തില്‍ അടിക്കടി ഉണ്ടാവുന്ന കൊടുങ്കാറ്റ് പൊതുവേ എണ്ണ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. 2008 ല്‍ മാത്രം ഇത് എട്ടാമത്തെ തവണയാണ് കൊടുങ്കാറ്റ് ഭീഷണി ഉണ്ടാവുന്നത്.
കൂടുതല്‍
വിനിമയനിരക്ക്: രൂപയ്ക്ക് 25 പൈസ താഴ്ച
ഓണം ഓഫറുമായി നെക്‌സ്റ്റ്‌
എയര്‍ടെല്ലിന് 75 മില്യന്‍ വരിക്കാര്‍
എസ്‌ബിഐ ഓഫീസര്‍മാര്‍ പണിമുടക്കുന്നു
എസ്‌ബിഐ ലൈഫിന്‌ മുന്നേറ്റം
കിംഗ്‌ഫിഷര്‍ വിദേശത്തേക്ക്