രാജ്യത്തെ ഇലക്‌ട്രോണിക് റീട്ടെയില്‍ വിപണിയിലെ പ്രമുഖരായ നെക്‌സ്റ്റ് റീട്ടെയില്‍ ഇന്ത്യ ഓണക്കാലം പ്രമാണിച്ച് നിരവധി വാഗ്ദാനങ്ങളുമായി വിപണിയിലെത്തുന്നു. ഇതിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ നെക്സ്റ്റ് ഷോറൂമുകളില്‍ വിലക്കുറവും ഓഫറുകളും ഒരുക്കിക്കഴിഞ്ഞു.
ഓണക്കാലത്ത് നെക്‌സ്റ്റ് ഷോറൂമുകളില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കും. ഇതിനൊപ്പം ടിവികള്‍, ഡിവിഡികള്‍ തുടങ്ങി എന്നീ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വാഗ്ദാനം സെപ്‌തംബര്‍ 30 വരെ നീളും എന്ന് അധികൃതര്‍ പറഞ്ഞു.
പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം തന്നെ നെക്സ്റ്റ് ഷോറൂമുകളില്‍ ലഭ്യമാണ്. ബുക്കിങ് സൗകര്യം, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയും നെക്‌സ്‌റ്റില്‍ ഒരുക്കിയിട്ടുണ്ട്.
സോണി ബ്രാവിയ എല്‍സിഡി ടിവി 17,900 രൂപ മുതലും സാംസങ് 32 ഇഞ്ച് എല്‍സിഡി 46,000 രൂപയ്‌ക്കും 40 ഇഞ്ച് എല്‍സിഡി 64,000 രൂപയ്‌ക്കും 42 ഇഞ്ച് എല്‍സിഡി 75,000 രൂപയ്‌ക്കും 46 ഇഞ്ച് എല്‍സിഡി 1,00,000 രൂപയ്‌ക്കും ലഭിക്കുന്നതോടൊപ്പം ടാറ്റാ സ്‌കൈ കണക്ഷന്‍ സൗജന്യമാണ്.
റഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ 55 ലിറ്റര്‍ ബെഡ്‌റൂം റഫ്രിജറേറ്റര്‍ ലഭിക്കും. 350 ലിറ്ററോ അതില്‍ അധികമോ ശേഷി ഫോസ്റ്റ് ഫ്രീ റഫ്രിജറേറ്ററാണെങ്കില്‍ 3000 രൂപ കിഴിവുണ്ട്. ഫ്രണ്ട് ലോഡ് വാഷിങ്‌മെഷീനൊപ്പം ഓവന്‍ സൗജന്യമാണ്. 26 ലിറ്ററോ അതില്‍ കൂടുതലോ ശേഷിയുള്ള ഗ്രില്‍ കണ്‍വന്‍ഷന്‍ മോഡല്‍ മൈക്രോവേവ് ഓവനൊപ്പം ബ്ലെന്‍ഡറും സ്വന്തമാക്കാം. മറ്റു ഉത്‌പന്നങ്ങള്‍ക്കും വിലക്കുറവും മറ്റ് വാഗ്ദാനങ്ങളും കമ്പനി നല്‍കുന്നുണ്ട്.
|