രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലിക്കോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്‍റെ വരിക്കാരുടെ എണ്ണം 75 മില്യന്‍ കവിഞ്ഞു. മൊബൈല്‍ വരിക്കാരുടെ എണ്ണം പരിഗണിക്കുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ നാലാമത്തെ കമ്പനിയാണിത്.
ഈ രംഗത്ത് ചൈനാ മൊബൈല്‍, ചൈനാ യൂണികോം, അമേരിക്കന്‍ എ.റ്റി ആന്‍റ് ടി എന്നിവയാണ് എയര്‍ടെല്ലിനു മുന്നിലുള്ളത്. വരിക്കാരുടെ എണ്ണം പരിഗണിക്കുമ്പോള്‍ മൊബൈല്‍ സര്‍വീസ്, ടെലിമീഡിയ സര്‍വീസസ്, എന്‍റര്‍പ്രൈസസ് സര്‍വീസസ് എന്നിവയിലെ വരിക്കാരുടെ എണ്ണവും പരിഗണിക്കുന്നുണ്ട്. 2008 ജൂലൈയിലെ കണക്ക് പ്രകാരം മൊബൈല്‍ സേവന രംഗത്ത് മാത്രം കമ്പനിയുടെ വരിക്കാരുടെ എണ്ണം 72.07 മില്യനാണ്. ജി.എസ്.എം സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പനി രാജ്യത്തെ ടെലിക്കോം മേഖലകളില്‍ സേവനം നല്‍കുന്നുണ്ട്. ഈ നേട്ടം കൈവരിച്ചതില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്ന് കമ്പനി സി.ഇ.ഒയും ജോയിന്‍റ് മാനേജിംഗ് ഡയറക്ടറുമായ മനോജ് കോഹ്‌ലി പറഞ്ഞു.
2008 ഫെബ്രുവരിയിലാണ് കമ്പനിയുടെ വരിക്കാരുടെ എണ്ണം 60 മില്യന്‍ കവിഞ്ഞത്. ചൈനാ മൊബൈലിന് 414.5 മില്യന്‍ വരിക്കാരുള്ളപ്പോള്‍ ചൈനാ യൂണിക്കോമിന്‍റെ വരിക്കാരുടെ എണ്ണം 170.7 മില്യനാണ്.
|