തിരുവനന്തപുരം: പൊതുമേഖലയിലെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും ഗ്രൂപ്പിലെ മറ്റ് ഏഴ് ബാങ്കുകളിലെയും ഓഫീസര്‍മാര്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്ര ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഓഫീസര്‍മാരുടെ പണിമുടക്ക്.
ഓള്‍ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷന്‍, അസോസിയേറ്റ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തിങ്കളാഴ്ചത്തെ പണിമുടക്ക് നടക്കുന്നത്.
തിങ്കളാഴ്ചത്തെ പണിമുടക്കില്‍ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ 15,000 ശാഖകളിലെ 80,000 ഓഫീസര്‍മാരാണ് പണിമുടക്കുന്നത്.
|