രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ എസ്.ബി.ഐ ലൈഫ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ലൈഫ് ഇഷ്വറന്‍സ് കമ്പനി എന്ന സ്ഥാനം കൈവരിച്ചു.
ഐആര്‍ഡിഎയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയതാണിത്. രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഫ്രാന്‍സിലെ ബി.എന്‍.പി. പരിബായുടെയും സംയുക്ത സംരംഭമാണ് എസ്.ബി.ഐ. ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി.
2008-09 സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തിലെ പുത്തന്‍ പ്രീമിയം വരുമാനം അടിസ്ഥാനമാക്കിയാണ് എസ്.ബി.ഐ. ലൈഫിനെ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
നിലവിലെ കണക്കനുസരിച്ച് എസ്.ബി.ഐ. ലൈഫിന്‍റെ വിപണി വിഹിതം 8.2 ശതമാനമാണെന്ന് മാനേജിങ് ഡയറക്‌ടര്‍ യു.എസ്. റോയ് പറഞ്ഞു.
|