മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുളള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിടുന്നു. സെപ്തംബര്‍ മൂന്നിന് ആദ്യ സര്‍വീസ് തുടങ്ങാനാണ് പദ്ധതി.
ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസാണ് ആദ്യമായി തുടങ്ങുന്നത്. “ ബാംഗ്ലൂരില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് തുടങ്ങുന്നതിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.” കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ വക്താവ് പറഞ്ഞു.
കമ്പനിക്ക് വിദേശ രാജ്യങ്ങളിലെ 13 സ്ഥലങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് കിംഗ് ഫിഷര്‍ അധികൃതര്‍ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍സിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത് ശരിവച്ചിട്ടുണ്ട്.
അമേരിക്ക, ഇംഗ്ലണ്ട്, യു എ ഇ, സിംഗപൂര്‍, തായ്‌ലന്‍ഡ്, മാലദ്വീപുകള്‍, സൌദി അറേബിയ, കുവൈറ്റ്, ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് കിംഗ് ഫിഷര്‍ ലക്‍ഷ്യമിടുന്നത്.
|