ആഗോള എണ്ണ വിപണിയില്‍ വെള്ളിയാഴ്ച ക്രൂഡോയില്‍ വില 114 ഡോളറില്‍ താഴെയായി.
സെപ്തംബര്‍ ഡെലിവറി ക്രൂഡോയില്‍ ബാരല്‍ ഒന്നിന് ന്യൂയോര്‍ക്ക് മെര്‍ക്കന്‍റയില്‍ വിപണിയില്‍ വെള്ളിയാഴ്ച ഉച്ച ആയപ്പോഴേക്കും 1.94 ഡോളര്‍ കുറഞ്ഞ് 113.07 ഡോളര്‍ എന്ന നിലയില്‍ എത്തിയിരുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളിലെ സാമ്പത്തിക മാന്ദ്യമാണ് വിലിയിടിവിനു കാരണമായി പറയുന്നത്.
ഗാസോലിന്‍ ഉത്പന്നങ്ങളുടെ വിതരണത്തില്‍ പ്രതീക്ഷിച്ചതിലും കുറവ് വരുമെന്ന് അമേരിക്കയുടെ ഊര്‍ജ്ജ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശുദ്ധീകരിച്ച ഇന്ധന ഡിമാന്‍റും കുറയുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഡോളര്‍ വില 110 യെന്‍ ആയി കൂടിയതും ക്രൂഡോയില്‍ വില ഇടിയുന്നതിനു കാരണമായി.
|