നേപ്പാളില്‍ മാവോയിസ്റ്റ് ഭീഷണി കാരണം അടച്ച് പൂട്ടിയ വ്യവസായ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പ്രചന്‍ഡ പറഞ്ഞു. പ്രധാനമന്തി സ്ഥാനത്തേയക്ക് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മാവോയിസ്റ്റ് പാര്‍ട്ടി തലവന്‍ കൂടിയായ പ്രചന്‍ഡ തന്‍റെ വികസന നയം പ്രഖ്യാപിച്ചിരിക്കുന്നത്.
നേപ്പാള്‍ ചേംബര്‍ ഓഫ് കോമേഴ്സ് അധ്യക്ഷന്‍ കുശ് കുമാര്‍ ജോഷിയും മറ്റ് ഭാരവാഹികളുമായി തന്‍റെ വസതിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രചണ്ഡ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയത്. പുഷ്പ കുമാര്‍ ദഹാല്‍ എന്ന പ്രചന്‍ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘടന നേപ്പാളില്‍ ശക്തി പ്രാപിച്ചതോടെയാണ് ഇവിടത്തെ പല വ്യവസായ സ്ഥാപനങ്ങളും അടച്ചു പൂട്ടിയത്.
മാവോയിസ്റ്റ് ട്രേഡ് യൂണിയനുകളുടെയും മറ്റും ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത്. നേപ്പാളിന്‍റെ വ്യവസായ വികസനത്തിനായി വിപണി അധിഷ്ടിത സാമ്പത്തിക വ്യവസഥ നിലനിര്‍ത്തുന്നത് ഉള്‍പ്പടെയുള്ള സമീപനമായിരിക്കും സ്വീകരിക്കുക. പ്രാദേശിക വ്യവസായികളെ സഹായിക്കുന്നതിനൊപ്പം വിദേശ മൂലധനവും വ്യവസായ രംഗത്ത് അനുവദിക്കുമെന്നും പ്രചന്‍ഡ വ്യക്തമാക്കി.
|