ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ചെറുപ്പക്കാരായ സി ഇ ഒ മാരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഇടം നേടി. സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ അഡോബിന്‍റെ സി ഇ ഒ ശന്തനു നരായേനും ഔട് സോഴ്സിങ്ങ് ഭീമന്‍ കോഗ്നിസാന്‍റിന്‍റെ തലവന്‍ ഫ്രാന്‍സിസ്കോ ഡിസൂസയുമാണ് ഫോര്‍ബ്സ് മാസിക തയാറാക്കിയ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഇന്ത്യന്‍ വംശജര്‍.
ലോകമ്പാടുമുള്ള കമ്പനികളില്‍ നിന്നാണ് വന്‍ ശമ്പളം വാങ്ങുന്ന 45 വയസിന് താഴെയുള്ള സിഇഓമാരുടെ പട്ടിക ഫോര്‍ബ്സ് തയാറാക്കിയത്. പതിനഞ്ച് പേരുള്ള പട്ടികയില്‍ നരായെന്‍ അഞ്ചാം സ്ഥാനത്തും ഡിസൂസ പതിനഞ്ചാം സ്ഥാനത്തുമാണ്. പട്ടികയെ ഏറ്റവും പ്രായം കുറഞ്ഞ സി ഇ ഒ കൂടിയാണ് മുപ്പത്തിയൊമ്പത്കാരനായ ഡിസൂസ.
ചിപ്പ് നിര്‍മ്മാതാക്കളായ എം ഇ എം സിയുടെ പാകിസ്ഥാന്‍ വംശജനായ സി ഇ ഒ നബീല്‍ ഗരീബാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗരീബിന്‍റെ ഒരു വര്‍ഷത്തെ ശമ്പളം 796 ലക്ഷം അമേരിക്കന്‍ ഡോളറാണ്. അഡോബിനെ 2007 ഡിസംബര്‍ മുതല്‍ നയിക്കുന്ന ശന്തനു നരായേന്‍റെ വാര്‍ഷിക ശമ്പളം 120 ലക്ഷം ഡോളറാണ്. ഡീസൂസയ്ക്ക് ഒരു വര്‍ഷം 37 ലക്ഷം ഡോളറാണ് ശമ്പളമായി ലഭിക്കുന്നത്.
|