ഇന്ത്യന്‍ വിപണിയുടെ വന്‍ വളര്‍ച്ചാ സാധ്യതയ്ക്ക് തെളിവായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് പേറ്റന്‍റുകളുടെ കാര്യത്തില്‍ സര്‍വ്വകാല റിക്കോഡ്. കണ്ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്‍റിന്‍റെ കണക്ക് പ്രകാരം 15,261 പേറ്റന്‍റുകളാണ് 2007-08 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചത്.
മുന്‍ വര്‍ഷം അനുവദിച്ചതിന്‍റെ ഇരട്ടിയോളം പേറ്റന്‍റുകള്‍ക്കാണ് 2007-08ല്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. കണ്ട്രോളര്‍ ജനറല്‍ 2006-07 വര്‍ഷത്തില്‍ 7,539 പേറ്റന്‍റുകള്‍ക്കായിരുന്നു അംഗീകാരം നല്‍കിയിരുന്നത്. അഞ്ചു വര്‍ഷം ഉണ്ടായിരുന്നതിന്‍റെ പതിനൊന്ന് ഇരട്ടി വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്.
എന്നാല്‍ ഇത്തരത്തില്‍ പേറ്റന്‍റ് ലഭിച്ചിരിക്കുന്നതില്‍ ഏറിയ പങ്കും വിദേശത്ത് തയാറായ കണ്ടുപിടുത്തങ്ങള്‍ക്കാണ്. കഴിഞ്ഞ വര്‍ഷം നല്‍കിയ 15,261 പേറ്റന്‍റുകളില്‍ 13,844ഉം വിദേശ ഉല്‍പ്പനങ്ങള്‍ക്കാണ്. പ്രാദേശികമായ 1,417 ഉല്‍പ്പനങ്ങള്‍ക്ക് മാത്രമാണ് ഈ കാലയളവില്‍ പേറ്റന്‍റ് ലഭിച്ചത്.
|