പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > ഡബ്ലിയു ടി ഒ: പിന്‍മാറ്റമില്ലെന്ന് പവാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡബ്ലിയു ടി ഒ: പിന്‍മാറ്റമില്ലെന്ന് പവാര്‍
PTIPTI
പാശ്ചാത്യ രാജ്യങ്ങള്‍ കാര്‍ഷിക മേഖലയില്‍ വന്‍ സബ്സിഡികള്‍ നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യ ലോക വ്യാപാര സംഘടനയില്‍ ‍(ഡബ്ലിയു‌ ടി ഒ‌) നിന്ന് പിന്‍മാറണമെന്ന ആവശ്യം കേന്ദ്ര കൃഷി മന്ത്രി ശരത് പവാര്‍ തള്ളിക്കളഞ്ഞു.

പവാറുമായുള്ള ദീര്‍ഘമായ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തില്‍ രച്ചിക്കപ്പെട്ട ‘ഫാസ്റ്റ് ഫോര്‍വേഡ്’ എന്ന പുസ്തകത്തിലാണ് ഈ വിഷയത്തിലുള്ള തന്‍റെ അഭിപ്രായം കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അമിതമായ സബ്സിഡികള്‍ വിപണിയിലെ മത്സരങ്ങള്‍ക്ക് തടസമാകുമെന്ന ലോക വ്യാപാര സംഘടനയുടെ പൊതു കാഴ്ചപ്പാടിന് വിരുദ്ധമായാണ് അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളുടെ കാര്‍ഷിക മേഖലയെ വന്‍ സബ്സിഡികള്‍ നല്‍കി നിലനിര്‍ത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഇന്ത്യ സംഘടനയില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഈ വിഷയത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ജനീവയില്‍ നടന്ന വ്യാപാര ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

എന്നാല്‍ സംഘടനയില്‍ നിന്നുള്ള പിന്‍മാറ്റം വാണിജ്യ മേഖലയില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുമെന്നാണ് പവാറിന്‍റെ അഭിപ്രായം. ഔഷധം, പാല്‍‍, ടെക്സ്റ്റൈല്‍‌സ്, പഞ്ച്സാര തുടങ്ങിയ ഉല്‍പ്പനങ്ങളുടെ കാര്യത്തില്‍ ലോക വിപണിയില്‍ ഒന്നാമത് നില്‍ക്കുന്ന ഇന്ത്യക്ക് ലോക വ്യപാര സംഘടനയില്‍ നിന്നുള്ള പിന്‍മാറ്റം വന്‍ തിരിച്ചടിയായി മാറുമെന്നും പവാര്‍ ചൂണ്ടി കാട്ടുന്നു.

സബ്സിഡികളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കിടയില്‍ സബ്സിഡി സമ്പ്രദായം പൂര്‍ണ്ണമായും അവസാനിക്കുമെന്നും പവാര്‍ അഭിപ്രായപ്പെടുന്നു.
കൂടുതല്‍
പണപ്പെരുപ്പം തുടരുമെന്ന് റിപ്പോര്‍ട്ട്
റെയില്‍ യാത്രയ്ക്ക് പ്രിയമേറുന്നു
പണപ്പെരുപ്പം 12.44 % ആയി
എണ്ണ വില 112$ലേക്ക് താണു
വില്‍പ്പനകൂട്ടാന്‍ മാരുതി എക്സ്ചേഞ്ച്
വിനിമയനിരക്ക്: രൂപയ്ക്ക് 23 പൈസ നഷ്ടം