ഇരട്ട അക്കത്തിലുള്ള പണപ്പെരുപ്പം ഈ വര്‍ഷം അവസാനം വരെ തുടരുമെന്ന് റിപ്പോര്‍ട്ട്. ഡണ്‍ ആന്‍ഡ് ബ്രാഡ് സ്ട്രീറ്റ് റിപ്പോര്‍ട്ടിലാണ് പണപ്പെരുപ്പത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
റിസര്‍വ് ബാങ്ക് ഇന്ത്യയുടെ നിയന്ത്രണ നടപടികള്‍ക്ക് ചെറിയ കാലയളവുകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ല എന്ന് പ്രമുഖ വ്യാപാര വിവര ദാതാക്കളായ ഡണ്‍ ആന്‍ഡ് ബ്രാഡ് സ്ട്രീറ്റ് സിഒഒ കുശാല്‍ സമ്പത്ത് പറഞ്ഞു.
സര്‍ക്കാരിന്‍റെ നിയന്ത്രണ നടപടികള്‍ക്ക് ഫലം കണ്ടെത്തണമെങ്കില്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും. അതായത്, വര്‍ഷാവസാനം വരെ പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തില്‍ തുടരും, സമ്പത്ത് പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് റെപ്പോ നിരക്കിലും സിആര്‍ആര്‍ നിരക്കിലും വര്‍ദ്ധന വരുത്തിയിരുന്നു. |